യൂണിമണിക്ക് ടസ്‌ക്കര്‍ നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു

യൂണിമണിക്ക് ടസ്‌ക്കര്‍ നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: ഇന്‍ഡോ-കോണ്ടിനെന്റല്‍ ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ടസ്‌ക്കര്‍ നാഷണല്‍ അവാര്‍ഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസില്‍ നിന്നും യൂണിമണി നോര്‍ത്ത് കേരള റീജ്യന്‍ ഹെഡും വൈസ് പ്രസിഡണ്ടുമായ സുനില്‍ ബാബു സ്വീകിരിച്ചു. സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ മികച്ച ധനകാര്യസ്ഥാപന
മെന്ന നിലയിലാണ് യൂണിമണിയെ തേടി ടസ്‌ക്കര്‍ നാഷണല്‍ അവാര്‍ഡ് എത്തിയത്. ഇന്‍ഡോ-കോണ്ടിനെന്റല്‍ ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.വിനയ കുമാര്‍, സെക്രട്ടറി ജനറല്‍ യു.എസ്.കുട്ടി, ഡയറക്ടര്‍ കെ.രവീന്ദ്രന്‍, പി.എച്ച് കുര്യന്‍(റിട്ട.ഐഎഎസ്, ചെയര്‍മാന്‍ കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി) എന്നിവര്‍ സംബന്ധിച്ചു.

 

 

യൂണിമണിക്ക് ടസ്‌ക്കര്‍ നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *