ഫാറൂഖ് കോളേജ്: കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഒരു ലക്ഷം ചെടികള്‍ കേരളത്തിനകത്തും പുറത്തുമായി നട്ട് ശ്രദ്ധേയരാവുകയാണ് പ്ലാന്‍സ് ഔവര്‍ പാഷന്‍. താമരശ്ശേരി സ്വദേശിയായ അബ്ദു റഷീദും മകള്‍ നൂറ സൈനബുമാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍. ഒരു ലക്ഷം ചെടികള്‍ നട്ടതിന്റെ ഭാഗമായി ഫറൂഖ് കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ നറുക്കെടുപ്പിലൂടെ ഒരു വിജയിയെ കണ്ടെത്തുകയും സമ്മാനത്തുകയായി പതിനായിരം രൂപ പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എന്‍ എസ് എസ് ഫാറൂഖ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് ഡോ.ആയിഷ സ്വപ്ന ഉദ്ഘാനം ചെയ്തു. ഡോ വഹീദ ബീഗം സ്വാഗതവും ഡോ ടി മന്‍സൂലി അദ്ധ്യക്ഷതയും വഹിച്ച ചടങ്ങില്‍ ഡോ.അബ്ദുല്‍ ജബ്ബാര്‍ എ ടി, ഡോ അബ്ദുല്‍ അസീസ്,അഷ്‌റഫ് കക്കാട്ട് , സുഹൈല്‍ ഷൗക്കത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഷാന കെ.ടി നന്ദി രേഖപ്പെടുത്തി.
ഒരു ലക്ഷം ചെടികള്‍ നട്ട് പ്ലാന്‍സ് ഔവര്‍ പാഷന്‍
