ഹജ്ജ് യാത്രാക്കൂലി വര്‍ദ്ധന;കേരള പ്രവാസി സംഘം എയര്‍പോര്‍ട്ട് മാര്‍ച്ച് 5ന്

ഹജ്ജ് യാത്രാക്കൂലി വര്‍ദ്ധന;കേരള പ്രവാസി സംഘം എയര്‍പോര്‍ട്ട് മാര്‍ച്ച് 5ന്

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹജ്ജ് യാത്രക്കാരില്‍ നിന്ന് വര്‍ദ്ധിച്ച തോതില്‍ വിമാന കൂലി വാങ്ങുന്നതിനെതിരെ കേരള പ്രവാസി സംഘം കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് 5ന് തിങ്കള്‍ കാലത്ത് 10 മണിക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായ തുകയാണ് പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറച്ചിട്ടുള്ളത്.

മറ്റ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റുകളിലെ ടിക്കറ്റിന് സമാനമായി കരിപ്പൂരിലും ചാര്‍ജ്ജ് ഏകീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവധിക്കാലങ്ങളില്‍ ടിക്കറ്റ് നിരക്ക് അഞ്ചും ആറും ഇരട്ടിയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാവണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.വി.ഇക്ബാല്‍, പ്രസിഡണ്ട് കെ.സജീവ് കുമാര്‍, കബീര്‍ സലാല, ഷിജിത്ത് ടി.പി എന്നിവര്‍ പങ്കെടുത്തു.

 

 

 

ഹജ്ജ് യാത്രാക്കൂലി വര്‍ദ്ധന;കേരള പ്രവാസി
സംഘം എയര്‍പോര്‍ട്ട് മാര്‍ച്ച് 5ന്

Share

Leave a Reply

Your email address will not be published. Required fields are marked *