തിരുവനന്തപുരം: 20 കോടിയുടെ കേരള സംസ്ഥാന ഭാഗ്യക്കുറി ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലഭിച്ചത് പോണ്ടിച്ചേരി സ്വദേശിക്ക്. തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി. ഇന്ന് ഉച്ചക്ക് ശേഷമാണ് പാലക്കാട് വിന്‍സ്റ്റാര്‍ ലക്കി സെന്റ്ര്‍ ഉടമയുമായി എത്തി ലോട്ടറി ടിക്കറ്റ് കൈമാറിയത്. പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച്പപോഴാണ് ടിക്കറ്റ് വാങ്ങിയത്. പാലക്കാട് നിന്ന് പത്മനാഭ ക്ഷേത്രത്തിനടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയത്.പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാല്‍ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് ബംപര്‍ അടിച്ചതെന്ന് വ്യക്തമായത്.
