പൊതുമേഖലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ ഏകോപിപ്പിക്കണം; ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍

പൊതുമേഖലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ ഏകോപിപ്പിക്കണം; ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളായ യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, നാഷണല്‍, ഓറിയന്റല്‍ എന്നീ 4 ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ ലയിപ്പിച്ചുകൊണ്ട്, ഒറ്റകമ്പനിയാക്കണമെന്ന് ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ (കേരളം) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലയനത്തോടെ കമ്പനികള്‍ തമ്മിലുള്ള പരസ്പര മത്സരം ഒഴിവാക്കാനും എല്‍ഐസി ഓഫ് ഇന്ത്യയെപോലുള്ള വലിയ പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയാക്കാനും സാധിക്കും. ഇതോടെ വലിയ ലാഭവും, സാമ്പത്തിക സ്രോതസ്സുമുള്ള കമ്പനിയായി മാറാന്‍ സാധിക്കുമെന്നവര്‍ ചൂണ്ടിക്കാട്ടി. ഈ രംഗത്ത് വര്‍ഷങ്ങളായി സര്‍വ്വീസ് നടത്തുന്ന ഏജന്റുമാര്‍ക്ക്, ജോലി ചെയ്യാന്‍ സാധിക്കാത്ത കാലത്ത് അവരുടെ അവകാശികള്‍ക്ക് ഏജന്റായി പ്രവര്‍ത്തിക്കുന്നതിന് നോമിനേഷന്‍ ഫെസിലിറ്റി സമ്പ്രദായം കൊണ്ടുവരണം. ഏഴാമത് സംസ്ഥാന സമ്മേളനം 17, 18 തിയതികളില്‍ കോഴിക്കോട് (എസ്.കെ.പൊറ്റക്കാട് ഹാളില്‍) നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 300ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എം.എം സത്താര്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് ഇന്‍ഡസ്ട്രി നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍ ഉപഭോക്താക്കളും ഏജന്റുമാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഒന്നരലക്ഷം കുടുംബങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എം.എ.സത്താര്‍, ജനറല്‍ സെക്രട്ടറി അഹമ്മദ് കുട്ടി കളരിക്കല്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ.രഘുനാഥ്, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം വര്‍ദ്ധനന്‍ പുളിക്കല്‍, സ്വാഗത സംഘം ജന.കണ്‍വീനര്‍ ടി.ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

പൊതുമേഖലാ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളെ ഏകോപിപ്പിക്കണം;
ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *