എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല, ‘2029ലും കോണ്‍ഗ്രസ് തോല്‍ക്കും; അമിത് ഷാ

എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല, ‘2029ലും കോണ്‍ഗ്രസ് തോല്‍ക്കും; അമിത് ഷാ

എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല, ‘2029ലും കോണ്‍ഗ്രസ് തോല്‍ക്കും; അമിത് ഷാ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ. എസ്‌ഐആറിനെ വിമര്‍ശിക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതിയെ അപമാനിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെയാണ് അമിത് ഷാ വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

”അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനാണോ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്‌ഐആറിനെതിരായ വിമര്‍ശനത്തിന് പിന്നില്‍. ഈ തന്ത്രം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്” അമിത് ഷാ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. കെട്ടിച്ചമച്ച മാധ്യമ പരിപാടികളിലൂടെയും നുണകളിലൂടെയും ജനങ്ങളുടെ വിശ്വാസം നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഗുജറാത്തില്‍ 1985നുശേഷം ഒരു തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമായ എസ്‌ഐആര്‍ നടപ്പാക്കിയത്. അതിനാല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല” അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *