പൊന്നാനി : പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ഉറൂബിന്റെ രചനകള്‍ ജനകീയവും കാലാതിവര്‍ത്തിയുമാണെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. ഉറൂബിന്റെ കഥകളും കഥാപാത്രങ്ങളും മലയാളികളുടെ മനസ്സില്‍ എന്നുമുണ്ടാവും. മലയാള നോവല്‍ സാഹിത്യത്തിന് മിഴിവും നിറവും നല്കിയ എഴുത്തുകാരനായിരുന്നു ഉറൂബ്. മലയാള സാഹിത്യപഥം, എം.ഐ ട്രെയിനിംഗ് കോളേജ്, ഷിറോസ് പൊന്നാനി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉറൂബ് സ്മൃതിയും പുരസ്കാര സമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറൂബ് സ്മാരക പുരസ്കാരങ്ങള്‍, ടി.വി അബ്ദുറഹ്മാന് കുട്ടി (സാഹിതി), സന്ധ്യ ജലേഷ് (നോവല്‍), ഷിബുദാസ് വേങ്ങേരി (കഥ), ഒ.കെ ശൈലജ ടീച്ചര്‍ (കഥ), പ്രമോദിനി ദാസ് (കഥ), തങ്ക ടീച്ചര്‍ കടവല്ലൂര്‍ (ബാലസാഹിത്യം), ഉഷ കുമ്പടി (പ്രതിഭ) എന്നിവര്‍ക്ക് മന്ത്രി വിതരണം ചെയ്തു. ഉറൂബ് കഥാപാത്ര അവതരണ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി നല്കി.
എം.ഐ ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാള സാഹിത്യപഥം പ്രസിഡന്റ് സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന് പി.സുരേന്ദ്രന് ‘ഉറൂബിന്റെ എഴുത്തും കാലവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എം.ഐ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. നൗഫല്‍. പി സ്വാഗതം പറഞ്ഞു. ഷിറോസ് പൊന്നാനി, സ്ഥാപക സൗദ പൊന്നാനി ആമുഖഭാഷണം നടത്തി. മാധ്യമപ്രവര്ത്തകന് ഇ.ആര് ഉണ്ണി, എഴുത്തുകാരി എം.എ ഷഹനാസ്, ഷീറോസ്, രക്ഷാധികാരി നിര്‍മ്മല അമ്പാട്ട്, മലയാള സാഹിത്യപഥം എക്സിക്യുട്ടീവ് മെമ്പര്‍ രസിക ചെമ്പിലോട്, എം.ഐ ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. അമീന് ഫാറൂഖ്, എഴുത്തുകാരി ട്രീസ. കെ.വി, ഷീറോസ് എക്സിക്യുട്ടിവ് മെമ്പര്‍ മുനീറ ഖാദര്‍, എം.ഐ.ടി.സി അലുംനി പ്രസിഡന്റ് മിഥുന്.ജി, ഷീറോസ് എക്സിക്യുട്ടീവ് മെമ്പര്‍ കദീജ പി.വി, പുരസ്കാര ജേതാക്കളായ ടി.വി അബ്ദുറഹ്മാന് കുട്ടി, സന്ധ്യ ജലേഷ്, ഷിബുദാസ് വേങ്ങേരി, ഒ.കെ ശൈലജ ടീച്ചര്‍, പ്രമോദിനി ദാസ്, തങ്ക ടീച്ചര്‍ കടവല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ട്രീസ അനിലിന്റെ കഥാസമാഹാരം ‘പാര്ക്കീസ് ബ്രില്യന്‍സ്’ (മാക്ബെത്ത് പബ്ലിക്കേഷന്‍സ് ), കവിതാസമാഹാരം ‘പ്രണയവര്ഷിണി’ (സദ്ഭാവന ബുക്സ് ) എന്നിവയുടെ കവര്‍പേജ് മന്ത്രി എ.പി അനില്‍കുമാര്‍ പ്രകാശനം ചെയ്തു. എം.ഐ ട്രെയിനിംഗ് കോളേജ് ലൈബ്രറിക്ക് സദ്ഭാവന ബുക്സ് നല്കിയ പുസ്തകങ്ങള്‍ എം.ഐ ഷഹനാസില്‍ നിന്നും പ്രിന്‍സിപ്പാള്‍ ഡോ. നൗഫല്‍. പി ഏറ്റുവാങ്ങി.
ഉറൂബിന്റെ രചനകള്‍ ജനകീയവും കാലാതിവര്‍ത്തിയും; മന്ത്രി എ.പി. അനില്‍കുമാര്‍
