കോഴിക്കോട് : ലഹരിക്കെതിരെ സര്‍ക്കാര്‍ നടപ്പില്‍വരുത്തുന്ന എല്ലാ പദ്ധതികള്‍ക്കും ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളും വിതരണക്കാരും പിന്തുണ നല്‍കുമെന്ന്
ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) സംസ്ഥാന രക്ഷാധികാരി റാഫി പി ദേവസ്സി പറഞ്ഞു. കോഴിക്കോട് സിറ്റി ഏരിയ ജനറല്‍ ബോഡി യോഗം വണ്‍ ഡേ പാലസില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡന്റ് സലീം ഡെക്കോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസീദ് ഗുഡ് വെ , ജില്ല പ്രസിഡന്റ് അഹമ്മദ് പേങ്കാടന്‍, ജില്ല വൈസ് പ്രസിഡന്റുമാരായ ഷമീര്‍ പാര്‍ക്ക് , ബിജു കുന്നത്ത്, ജനറല്‍ സെക്രട്ടറി സുമുഖന്‍ വേണു, സെക്രട്ടറി മുസ്തഫ കൊമ്മേരി, രക്ഷാധികാരി ബാബുരാജ് ചന്ദ്രിക, ഏരിയ സെക്രട്ടറി ജിനീഷ് വാഴയില്‍, ട്രഷറര്‍ പി പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി പി അബ്ദുല്‍ അസീസ് (പ്രസിഡന്റ്) , ഷാഹുല്‍ ഹമീദ്, അബ്ദുല്‍ മജീദ് (വൈസ് പ്രസിഡണ്ടുമാര്‍) സത്യപാലന്‍ (ജനറല്‍ സെക്രട്ടറി), സഹദേവന്‍, ജയാനന്ദ്, (സെക്രട്ടറിമാര്‍), നൗഷാദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
