മാസ് മീഡിയാ ട്രസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മാസ് മീഡിയാ ട്രസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്; സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്തുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ മാസ് മീഡിയാ ട്രസ്റ്റിന്റെ ആറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രഗത്ഭമതികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.അരനൂറ്റാണ്ടു കാലത്തെ പത്രപ്രവര്‍ത്തന രംഗത്തെ സേവനം പരിഗണിച്ച് ഡോ. എം. പി. പത്മനാഭന്‍, പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് പ്രമുഖ പ്രവാസി എഴുത്തുകാരന്‍ ആറ്റക്കോയ പള്ളിക്കണ്ടി, സാഹസികമായ ഹിമാലയന്‍ യാത്രകളും യാത്രാവിവരണ ഗ്രന്ഥങ്ങളും വിലയിരുത്തി ആചാര്യ സുരേഷ് യോഗി, മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്തെ സേവനം കണക്കിലെടുത്ത് കരുണന്‍ വൈകുണ്ഠം, മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് നിരവധി ബഹുമതികളും അംഗീകാരങ്ങളും നേടിയ കെ. ടി. അരവിന്ദാക്ഷന്‍, ദൃശ്യമാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് രാഹുല്‍ മക്കട എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.മാസ് മീഡിയാ ട്രസ്റ്റിന്റെ ശില്‍പവും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ സെപ്തംബര്‍ 30 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പുരസ്‌കാര ജേതാക്കള്‍ക്ക് സമര്‍പ്പിക്കും.തുടര്‍ന്ന് ‘ എ ഐ കാലത്തെ മാധ്യമ പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്. ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടക്കും. അവാര്‍ഡ് ജൂറി കമ്മറ്റി അംഗങ്ങളായ കെ.എഫ്. ജോര്‍ജ്, വേണു താമരശ്ശേരി, ട്രസ്റ്റ് ചെയര്‍മാന്‍ രാമകൃഷ്ണന്‍ തിരുവാലില്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

മാസ് മീഡിയാ ട്രസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *