വാക്കുകളും നിറങ്ങളും കോര്‍ത്തിണക്കി മഞ്ചേരി ജി.എം.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗത്തിന് തുടക്കം

വാക്കുകളും നിറങ്ങളും കോര്‍ത്തിണക്കി മഞ്ചേരി ജി.എം.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗത്തിന് തുടക്കം

മഞ്ചേരി: വാക്കുകളും വരികളും നിറങ്ങളും കോര്‍ത്തിണക്കി കവിതകളുണ്ടാക്കിയും കഥകള്‍ പറഞ്ഞും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് തുടക്കമായി. മഞ്ചേരി സൗത്ത് ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാരംഗം കലാവേദി എഴുത്തുകാരനും ചലച്ചിത പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കഥ, കവിത എഴുത്തിലും രസമുള്ള കളികളിലും പരിശീലനം നല്‍കി.

എസ്.എം.സി ചെയര്‍മാന്‍ സല്‍മാനുല്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.പി. ഹസ്‌കര്‍, എം.പി.ടി.എ പ്രസിഡന്റ് സജ്‌ന, കെ. സിബി, സി.കെ. സിദ്ധീഖ്, ടി. അംന, കെ. നൈന, പി.സി. ഷിഹാന്‍, വി.പി. മിന്‍ഹ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക എ.കെ. ജിജി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ സി. ഷംല ബീഗം നന്ദിയും പറഞ്ഞു. വായന വാരത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

വാക്കുകളും നിറങ്ങളും കോര്‍ത്തിണക്കി മഞ്ചേരി
ജി.എം.എല്‍.പി സ്‌കൂളില്‍ വിദ്യാരംഗത്തിന് തുടക്കം

Share

Leave a Reply

Your email address will not be published. Required fields are marked *