തിരുവനന്തപുരം: ഇന്ന് രാത്രി 7 മണിക്കുശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ വിധേയമാകുമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി .രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകുകയാണ്.
സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണ വിധേയമാകുമെന്ന് കെ എസ് ഇ ബി
