എല്‍ ഡി എഫ് സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ പിണറായി സര്‍വീസ് കമ്മിഷന്‍ ആയി അധപ്പതിപ്പിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ പിണറായി സര്‍വീസ് കമ്മിഷന്‍ ആയി അധപ്പതിപ്പിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട് : കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ പിണറായി സര്‍വീസ് കമ്മിഷന്‍ ആയി അധപ്പതിപ്പിച്ചതായി മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പി എസ് സി ഭരണഘടനാ സ്ഥാപനമാണെന്ന കവചമൊരുക്കി അന്വേഷണം തടസ്സപ്പെടുത്താനുള്ള സി പി എം വ്യാമോഹം നടപ്പില്ല. എല്ലാ അഴിമതിയും യു ഡി എഫ് സര്‍ക്കാര്‍ പുറത്ത് കൊണ്ട് വരുമെന്നും മുഴുവന്‍ അഴിമതിക്കാര്‍ക്കും ശിക്ഷ ഉറപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നം അവതാളത്തിലാക്കുന്ന ക്രമക്കേടാണ് കഴിഞ്ഞ പത്ത് വര്‍ഷം പി എസ് സി യില്‍ നടന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡി സി സി ജനറല്‍ സെക്രട്ടറിയും എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന നേതാവും ആക്റ്റീവ് സ്ഥാപക പ്രസിഡന്റുമായ സി. രവീന്ദ്രന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ ആക്റ്റീവ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും, ആര്‍ എസ് പണിക്കര്‍ക്ക് പുരസ്‌കാര ദാനവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്റ്റീവ് ആക്ടിംഗ് പ്രസിഡണ്ട് എം കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. ആര്‍ എസ് പണിക്കര്‍ക്ക് സി രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. അഡ്വ കെ ജയന്ത് പ്രശംസാ പത്രം നല്‍കി. പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ പി കെ സുനില്‍ കുമാര്‍ പൊന്നാട അണിയിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലീഗല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ഡിന്‍ഡിക്കേറ്റ് മെമ്പര്‍ മധു രാമനാട്ടുകരയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊന്നാട അണിയിച്ചാദരിച്ചു. ആക്റ്റീവ് ജനറല്‍ സെക്രട്ടറി അഡ്വ ബോണി വര്‍ഗീസ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ ആര്‍സു, ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി ഡോ എം പി പദ്മനാഭന്‍, ഡി സി സി ജനറല്‍ സെക്രട്ടറി പി എം അബ്ദുറഹിമാന്‍, ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ എം രാജന്‍, ആക്റ്റീവ് മുന്‍ പ്രസിഡന്റുമാരായ കെ പത്മകുമാര്‍, എ കെ മുഹമ്മദാലി, കെ ജി ഒ യു ജില്ലാ പ്രസിഡണ്ട് കെ കെ കെ പ്രമോദ് കുമാര്‍, കെ എസ് എസ് പി എ ജില്ലാ ജനറല്‍ സെക്രട്ടറി ഒ എം രാജന്‍, കാലിക്കറ്റ് സര്‍വകലാ ശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ ഒ സ്വപ്ന, പി കെ സുനില്‍ കുമാര്‍, മധു പെരുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

എല്‍ ഡി എഫ് സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ
പിണറായി സര്‍വീസ് കമ്മിഷന്‍ ആയി അധപ്പതിപ്പിച്ചു; മുല്ലപ്പള്ളി രാമചന്ദ്രന്‍

Share

Leave a Reply

Your email address will not be published. Required fields are marked *