പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി അഡാപ്റ്റീവ് ഡി.ബി.എസ് ചികിത്സയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി അഡാപ്റ്റീവ് ഡി.ബി.എസ് ചികിത്സയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ചികിത്സാരീതിയുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. നാഡീരോഗങ്ങള്‍ക്ക് സമഗ്രമായ പരിചരണത്തോടൊപ്പം പാര്‍ക്കിന്‍സണ്‍സ് ബാധിതര്‍ക്കായി അത്യാധുനിക ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിരിക്കുന്നത്.

തലച്ചോറിലെ നാഡീകോശങ്ങളെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ്. പ്രധാന രോഗ ലക്ഷണങ്ങളായ ശരീരത്തിലുണ്ടാകുന്ന വിറയല്‍, പേശികളുടെ മുറുക്കം, ചലനശേഷി കുറയല്‍, ശരീര തുലനാവസ്ഥ നഷ്ടപ്പെടല്‍ എന്നിവയാണ്. മരുന്നുകളിലൂടെ രോഗലക്ഷണങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളിലാണ് ഡി.ബി.എസ് ചികിത്സ ഏറെ ഫലപ്രദമാകുന്നത്. പരമ്പരാഗത ഡി.ബി.എസ് ചികിത്സയില്‍ നിന്ന് വ്യത്യസ്തമായി രോഗിയുടെ തലച്ചോറിലെ സിഗ്‌നലുകളെയും വ്യതിയാനങ്ങളെയും തത്സമയം വിലയിരുത്തി ആവശ്യാനുസരണം കൃത്യമായ അളവില്‍ വൈദ്യുത തരംഗങ്ങള്‍ നല്‍കാന്‍ ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കൂടാതെ തലച്ചോറിന്റെ തത്സമയ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി സ്വയം ക്രമീകരിക്കപ്പെടുന്ന ഈ രീതിയിലൂടെ രോഗലക്ഷണങ്ങളെ കൂടുതല്‍ കൃത്യതയോടെ പ്രതിരോധിക്കാനും രോഗികള്‍ക്ക് ചലനശേഷി വീണ്ടെടുക്കാനും സാധിക്കും.

വിദഗ്ദ്ധ ന്യൂറോളജിസ്റ്റ് ഡോ. ആശ കിഷോര്‍, ന്യൂറോ സര്‍ജന്‍ ഡോ. ജിം മാത്യു എന്നിവരുള്‍പ്പെടുന്ന വിദഗ്ധ മെഡിക്കല്‍ ടീമിന്റെ മേല്‍നോട്ടത്തിലാണ് ആശുപത്രിയില്‍ അഡാപ്റ്റീവ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ചികിത്സാരീതി ലഭ്യമാക്കുന്നത്.

ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചികിത്സാ സംവിധാനം ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.

പാര്‍ക്കിന്‍സണ്‍സ് ബാധിതര്‍ക്ക് കൃത്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഈ പുതിയ ചികിത്സയിലൂടെ സാധിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.

 

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കായി അഡാപ്റ്റീവ് ഡി.ബി.എസ് ചികിത്സയുമായി
കോഴിക്കോട് ആസ്റ്റര്‍ മിംസ്

Share

Leave a Reply

Your email address will not be published. Required fields are marked *