തിരുവനന്തപുരം: പാര്‍ട്ടി എന്ന നിലയില്‍ കെ.സുധാകരന് എടുത്തതാണ് നിലപാട്. അല്ലാതെ സിപിഎം മുന്‍ നേതാവ് ജി സുധാകരന്റേതു പോലെ ചെറ്റത്തരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജി സുധാകരന് കാണിച്ചത് വലിയ വഞ്ചനയാണ്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞുകുളിച്ചു. സഖാക്കളില്‍ പാര്‍ട്ടിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഉറച്ച പാര്‍ട്ടിക്കാരനായിരുന്നു ജി.സുധാകരന്.സാധാരണ രീതിയില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ? പക്ഷേ മുന്‍പേ ഇതിനുവേണ്ടി കളമൊരുക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതല്ല.കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറിയിട്ടുണ്ട്.അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരന് കരുതുന്നത്. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എടുത്ത നിലപാടിനെ മുഖ്യമന്ത്രി പ്രശംസിച്ചു. പാര്‍ട്ടി എന്ന നിലയ്ക്ക് കെ.സുധാകരന് എടുത്ത നിലപാടാണ് നല്ലത്. കെ.സുധാകരന് മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാര്‍ട്ടിയെടുത്തത്. അതിന്റെ അവസാനത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചെങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാര്ട്ടിക്കാരന് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടി എന്ന നിലയ്ക്ക് കെ.സുധാകരന് എടുത്തതാണ് നിലപാട്,
ജി.സുധാകരന്റേത് ചെറ്റത്തരം; മുഖ്യമന്ത്രി
