മാര്‍ക്‌സ് തീപ്പൊരിയാണ്, ഗാന്ധി അതിലും തീപ്പൊരി; ഡോ.കെ.കെ.എന്‍.കുറുപ്പ്

മാര്‍ക്‌സ് തീപ്പൊരിയാണ്, ഗാന്ധി അതിലും തീപ്പൊരി; ഡോ.കെ.കെ.എന്‍.കുറുപ്പ്

കോഴിക്കോട്: മാര്‍ക്‌സ് തീപ്പൊരിയാണെങ്കില്‍, ഗാന്ധിജി അതിലും വലിയ തീപ്പൊരിയാണെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍.കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ദര്‍ശനങ്ങളിലൂടെ മാത്രമേ ഇന്ത്യയിലെ അടിസ്ഥാന വിഭാഗത്തിന് അഭിവൃദ്ധിയുണ്ടാവൂ എന്നദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, അതില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും, എന്നാല്‍ തന്റെ ആശയങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് പ്രചരിപ്പിക്കാന്‍ ഇറങ്ങി തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1948 മുതല്‍ 1952 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയ അടിസ്ഥാനപരമായ സമരങ്ങളാണ് 1957 ലെ ഇ എം എസ് സര്‍ക്കാരിന്റെ രൂപീകരണത്തിനിടയാക്കിയത്. വയനാട്ടില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് ഞാന്‍ 20 വര്‍ഷമായി ആവശ്യപ്പെടുകയാണ്. അഞ്ഞൂറ് വര്‍ഷം മുന്‍പ് ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നാമധേയത്തില്‍ ഒരു റിസര്‍ച്ച് സെന്റര്‍ ഉണ്ടാക്കണമെന്ന ആവശ്യം ഇപ്പോഴും നിര്‍വ്വഹിക്കപ്പെട്ടിട്ടില്ല. അമ്പലങ്ങളില്‍ സ്വര്‍ണ്ണം കക്കുന്നതുപോലെ അവിടെയും തര്‍ക്കമാണ്. എനിക്ക് ഇലക്ഷനില്‍ നില്‍ക്കാന്‍ പണമില്ല. കമ്യൂണിസ്റ്റുകാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. എന്റേത് ഭൗതിക രാഷ്ട്രീയമാണ്. വിദേശ സര്‍വ്വകലാശാലകള്‍ വന്നാല്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് തകരും. നെഹ്‌റുവില്ലെങ്കില്‍ ഇന്നത്തെ ഇന്ത്യയില്ല. ഇന്ദിരാഗാന്ധിയില്ലെങ്കില്‍ ഭൂ പരിഷ്‌ക്കരണം നടക്കില്ല. ഗ്രാമങ്ങളിലേക്കിറങ്ങി ജനങ്ങളിലേക്ക് ആശയ പ്രചരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

മാര്‍ക്‌സ് തീപ്പൊരിയാണ്, ഗാന്ധി അതിലും തീപ്പൊരി;
ഡോ.കെ.കെ.എന്‍.കുറുപ്പ്

Share

Leave a Reply

Your email address will not be published. Required fields are marked *