കോഴിക്കോട്: പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് സേവന ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി വൃക്ഷത്തൈ നട്ടാണ് സേവന ദിനത്തിന് തുടക്കമിട്ടത്. ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. ഇമ്പിച്ചി മമ്മു ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു.
ജില്ലാ ഭാരവാഹികളായ ഹുസൈന് കമ്മന, മഞ്ചയില്‍ മൂസ്സ ഹാജി, കുഞ്ഞാലി ഹാജി പാലാമ്പറ്റ, മമ്മു ചേറമ്പറ്റ, ബി. എച്ച്. കുഞ്ഞമ്മദ് ഹാജി, കാസിം പള്ളിത്താഴം, മഠത്തില്‍ റഷീദ്, കെ. ടി. കെ. റഷീദ് എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി
പ്രവാസി ലീഗ് സേവന ദിനാചരണം
