കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി എന്നീ താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി പ്രവര്‍ത്തിക്കുന്ന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിഭ സംഗമവും വായ്പ മേളയും സംഘടിപ്പിച്ചു. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഒ. സദാശിവന് ഉദ്ഘാടനം ചെയ്തു. കോ ഓപ്പ് എംപ്ലോയീസ് കോ. ഓപ്പ്. സൊസൈറ്റി പ്രസിഡന്റ് ഇ. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അംഗങ്ങളുടേയും ജീവനക്കാരുടേയും മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മേയര്‍ അനുമോദിച്ചു. ഇരുചക്ര വായ്പ വിതരണോല്‍ഘാടനം സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ കെ ഷിജ ,നിമ്നസേതു എന്നവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. ഗൃഹോപകരണ വായ്പ വിതരണം സംസ്ഥാന സഹകരണ യൂനിയന്‍ അംഗം എന്‍.കെ. രാമചന്ദ്രന്, ഷമീന ടി എന്നവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. ലാപ്ടോപ് വായ്പ വിതരണം കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ ജിഷ ശബരീഷ്, വിനോദ് കുമാര്‍ സി എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. കേരള കോ ഓപ്പ് എംപ്ലോയിസ് യൂനിയന്‍ ജില്ല സെക്രട്ടറി എം.കെ ശശി, ഡയരക്ടര്‍ കെ ബൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി. പ്രബിത സ്വാഗതവും സെക്രട്ടറി അശ്വനി കേശ് നന്ദിയും പറഞ്ഞു. ഹരിതകേരളം , കാര്‍ബണ്‍ ന്യൂട്രാലിറ്റി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക പലിശ ഇളവ് നല്കി മുന്‍ഗണന നല്‍കുന്നുണ്ട്.
പ്രതിഭ സംഗമവും വായ്പ മേളയും സംഘടിപ്പിച്ചു
