സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നു രാവിലെ കേരളത്തില്‍ 2,200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് വില 1,07,040 രൂപയിലെത്തി. ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. 275 രൂപ താഴ്ന്ന് 13,380 രൂപയാണ് ഗ്രാമിന്.

ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യത്തിന്റെ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര എണ്ണവില കൂടുന്നതാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നത്. ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ എടുക്കുന്നവര്‍ക്കും വലിയ ആശ്വാസവുമാണീ വിലയിടിവ്.

യുദ്ധം തുടങ്ങുംമുന്‍പ് ഔണ്‍സിന് 5,400 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറില്‍. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകര്‍ച്ചയുണ്ടായി. 2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം.

 

 

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

 

Share

Leave a Reply

Your email address will not be published. Required fields are marked *