ബോള്‍ഗാട്ടിയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പറക്കാന്‍ ഇനി സീപ്ലെയിന്‍

ബോള്‍ഗാട്ടിയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പറക്കാന്‍ ഇനി സീപ്ലെയിന്‍

കൊച്ചി: സംസ്ഥാന വിനോദഞ്ചാര മേഖലയില്‍ പുത്തന്‍ ചുവടുമായി സീപ്ലെയിന്‍. ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പില്‍ സീപ്ലെയിന്‍ ഇറങ്ങും. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായി ബോള്‍ഗാട്ടിയില്‍ തന്നെ ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പുറപ്പെട്ടത്.

കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. ഒരു സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

കെഎസ്ഇബിയുടെ പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടിപെട്ടിയിലേത്. ടൂറിസം രംഗത്ത് സീപ്ലെയിനിന്റെ വരവ് ഇടുക്കിക്ക് ഏറെ ഗുണകരമാവുമെന്നാണ് പ്രതീക്ഷ. റോഡ് മാര്‍ഗം കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിനോദ സഞ്ചാരികളെ ഇടിക്കിലേക്ക് ആകര്‍ഷിക്കും.

 

ബോള്‍ഗാട്ടിയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക്
പറക്കാന്‍ ഇനി സീപ്ലെയിന്‍

Share

Leave a Reply

Your email address will not be published. Required fields are marked *