വിഷന്‍ 2025 ഉദ്ഘാടനം ചെയ്തു

വിഷന്‍ 2025 ഉദ്ഘാടനം ചെയ്തു

കൊടുവള്ളി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി നഗറില്‍ ത്രിതല പഞ്ചായത്ത് ഇലക്ഷന്‍ മുന്നൊരുക്കം വിഷന്‍ 2025 ക്യാമ്പ് എക്‌സിക്യൂട്ടീവ് സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. ശശീന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി ക്യാമ്പിന് തുടക്കം കുറിച്ചു.കെ.പി.സി.സി മെമ്പര്‍ ഡോ.എം. ഹരിപ്രിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എം.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറല്‍ സെക്രട്ടറി എടക്കുനി അബ്ദുറഹ്‌മാന്‍, പി.കെ. മനോജ് കുമാര്‍ ക്യാമ്പ് മാര്‍ഗരേഖ അവതരിപ്പിച്ചു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. കെ.സുലൈമാന്‍ മാസ്റ്റര്‍, കൊടുവള്ളി മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി കണ്‍വീനര്‍ സി.പി അബ്ദുല്‍ റസാഖ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അസീസ് കൈറ്റിയാങ്ങല്‍,കോതൂര്‍ ബാബു,എന്‍. വി.നൂര്‍ മുഹമ്മദ്, പി. ആര്‍. മഹേഷ്,കെ. ശിവദാസന്‍,സി. കെ. അബാസ്, റസാഖ് പടിപറ്റ, സി. പി. റഷീദ്,എന്‍. പി. എ. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ യു. കെ. വേലായുധന്‍ സ്വാഗതവും എം. ഉമ്മര്‍ നന്ദിയും പറഞ്ഞു.

 

 

വിഷന്‍ 2025 ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *