പിങ്ക് കെയര്‍ പാലിയേറ്റീവ് അനുകരണീയ മാതൃക

പിങ്ക് കെയര്‍ പാലിയേറ്റീവ് അനുകരണീയ മാതൃക

പാലിയേറ്റീവ് രംഗത്ത് പൂര്‍ണ്ണമായും വനിതകളുടെ പങ്കാളിത്തത്തോടെയുള്ള പിങ്ക് കെയര്‍ പാലിയേറ്റീവ് സംസ്ഥാനത്തിന് തന്നെ അനുകരണീയ മാതൃകയാണെന്നും പാലിയേറ്റീവ് മേഖലയിലെ വേറിട്ട ഇടപെടലാണ് ഈ പദ്ധതിയെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.സുലൈമാന്‍ സേട്ട് സെന്റര്‍ ട്രസ്റ്റ് കോഴിക്കോട് സിറ്റി ചാപ്റ്റര്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍കുറ്റിച്ചിറ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച പിങ്ക് കെയര്‍ പാലിയേറ്റീവിന്റെ ലോഞ്ചിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാവേദി പ്രസിഡണ്ട് അസ്മിത നിസാര്‍ അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ വിശിഷ്ടാതിഥിയായി.പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്ന് പി.വി.ഉമ്മര്‍കോയ നല്‍കിയ 1 ലക്ഷം രൂപയും, അബ്താക് ഗ്രൂപ്പ് സെന്ററിന്ന് നല്‍കിയ 50,000 രൂപയുടെ സാമഗ്രികളും അഹമ്മദ് ദേവര്‍കോവില്‍ ഏറ്റുവാങ്ങി. കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍ കോയ, എസ്.കെ. അബൂബക്കര്‍, മുഹ്‌സിന. പി, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവ്വര്‍ റഹ്‌മാന്‍,ഐഎംഎ ജൂനിയര്‍ വൈസ് പ്രസിഡണ്ട് ഡോ. സന്ധ്യ കുറുപ്പ്, സുലൈമാന്‍ സേട്ട് സെന്റര്‍ സിറ്റി ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.പി.സലീം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.വി.റംസി ഇസ്മായില്‍ വനിതാവേദി കോ-ഓഡിനേറ്റര്‍ എം.അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. വനിതാവേദി സെക്രട്ടറി വഹീദ വി.പി സ്വാഗതവും ട്രഷറര്‍ റൈദത്ത്. ടി നന്ദിയും പറഞ്ഞു.

സ്ത്രീകള്‍ക്ക് പരിചരണം സ്ത്രീകള്‍ തന്നെ ചെയ്യുമ്പോഴുണ്ടാകുന്ന സുരക്ഷിതത്വവും ആശ്വാസവും ഏറെയാണ് എന്ന തിരിച്ചറിവിലാണ് തികച്ചും വ്യത്യസ്ഥമായ ഈ പരിചരണ രീതിക്ക് തുടക്കം കുറിച്ചത്. കേരളത്തിലാദ്യമായി പന്ത്രണ്ട് വയസ്സിനു താഴെ പ്രായമായ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുംവേണ്ടി പ്രത്യേകം പരീശീലനം ലഭിച്ച 25 വനിത വളണ്ടിയര്‍മാര്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ ഹോം കെയര്‍ പരിചരണ പരിപാടിക്കാണ് പിങ്ക് കെയറിലൂടെ ആരംഭം കുറിക്കുന്നത്. വാഹനമോടിക്കുന്ന ഡ്രൈവര്‍ , ഡോക്ടര്‍, നഴ്‌സ് ,വളണ്ടിയര്‍ എന്നിവര്‍ എല്ലാവരും സ്ത്രീകള്‍ തന്നെ ആകുന്ന ആദ്യത്തെ ഉദ്യമമാണിത്.
പരിചരണത്തിന്റെ ഭാഗമായി യൂറിന്‍ ട്യൂബ്, റൈസ് ട്യൂബ്, ഡ്രസ്സിങ്ങ് ,ഇഞ്ചക്ഷന്‍, ബി.പി. ചെക്കിങ്ങ് തുടങ്ങിയ സേവനങ്ങളും സൗജന്യമായി നല്‍കും.
വെള്ളി, ഞായര്‍ ഒഴികെ എല്ലാ ദിവസവും കോര്‍പ്പറേഷന്‍ പരിധിയില്‍ പിങ്ക് കെയര്‍ പാലിയേറ്റീവിന്റെ സേവനം ലഭിക്കും. ഇതിന്റെ ഫീല്‍ഡ് പ്രവര്‍ത്തനം സപ്തംബര്‍ 16 ന് ആരംഭിക്കും. സേവനം ആവശ്യമുള്ളവര്‍ 9074536236 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

 

 

പിങ്ക് കെയര്‍ പാലിയേറ്റീവ്
അനുകരണീയ മാതൃക

 

Share

Leave a Reply

Your email address will not be published. Required fields are marked *