കോഴിക്കോട്: പേരാമ്പ്രയില്‍ വീട് ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കണ്‍സ്യൂമര്‍ ഫ്രണ്ട് (ഉപഭോക്തൃമിത്രം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നടിഞ്ഞതായി യോഗം വിലയിരുത്തി. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തിയുള്‍പ്പെടെയുള്ള നടപടികള്‍ക്ക് മുമ്പായി ജനപ്രതിനിധികളടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ട്വന്ന് പ്രശ്ന പരിഹാര സാധ്യത തേടണമെന്ന് യോഗം ചൂണ്ടിക്കാണിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.ടി.നിസാര്‍ ട്രഷറര്‍ സി.ടി.ചന്ദ്രന്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജാഫര്‍ മാറാക്കര, സെക്രട്ടറിയേറ്റംഗം കെ.പി.കെ.കാരശ്ശേരി എന്നിവര്‍ സംസാരിച്ചു.
