ടിപ്പു കോട്ട സംരക്ഷണം: മന്ത്രിക്കു നിവേദനം നല്‍കി

ടിപ്പു കോട്ട സംരക്ഷണം: മന്ത്രിക്കു നിവേദനം നല്‍കി

തിരുവനന്തപുരം:1788 ല്‍ ഫറോക്കില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച കോട്ട സംരക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഡോ.അബു കുമ്മാളി മന്ത്രി ജനീഷിനു നിവേദനം നല്‍കി.
1991 നവമ്പര്‍ 6 നാണ് സംസ്ഥാന പുരാവസ്തു സംരക്ഷണ വകുപ്പ് ഫറോക്ക് ടിപ്പുകോട്ട സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി വിജ്ഞാപനം ചെയ്യപ്പെട്ടത്.
1985 ല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി നടത്തിയ പഠനത്തിനു ശേഷമാണു ഈ സ്ഥലം സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിര്‍ദ്ദേശം വന്നത്. ഒരു ചരിത്ര സംഗമ ഭൂമി കൂടിയാണ് ഫറോക്ക് കോട്ടക്കുന്ന്. ഒട്ടനവധി ചരിത്ര ശേഷിപ്പുകള്‍ കാണാനുള്ളപ്പോള്‍ തന്നെ ഇനിയും ഒട്ടേറെ ശേഷിപ്പുകള്‍ മണ്ണിനടിയിലാണെന്ന് ഡോ.അബു കുമ്മാളി ചുണ്ടിക്കാട്ടി. ഈ ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ്അദ്ദേഹം ആവശ്യപ്പെട്ടു.

 

 

ടിപ്പു കോട്ട സംരക്ഷണം: മന്ത്രിക്കു നിവേദനം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *