വേദനസംഹാരിയായ മെഫ്താല്‍ അലര്‍ജിക്കും കാന്‍സറിനും കാരണമായേക്കാമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്.മിക്കവരും വേദനകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ ആശ്രയിക്കുന്ന മരുന്നാണ് മെഫ്താല്‍. എന്നാല്‍ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് ആരും വേണ്ടത്ര ശ്രദ്ധിക്കാറുമില്ല. വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫ്താലിന്റെ ദോഷഫലങ്ങളെക്കുറിച്ച് അടുത്തകാലത്തായി ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഫാര്‍മകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ, മരുന്നിന്റെ പ്രതികൂല സ്വഭാവത്തെക്കുറിച്ച് നടത്തിയ വിശകലനത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. മെഫെനാമിക് ആഡിസ് മെഫ്താലില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് കടുത്ത അലര്‍ജി പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നുമായിരുന്നു ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് പറഞ്ഞത്.മെഫ്താല്‍ കഴിക്കുമ്പോള്‍ ചിലരില്‍ പനിയും ശരീരത്തില്‍ തിണര്‍പ്പും ഉണ്ടാകാം. ആന്തരികാവയവങ്ങള്ക്കുതന്നെ തകരാറ് സംഭവിക്കാം. ദിവസവും കഴിക്കുന്നവരില്‍ ദഹനപ്രശ്നങ്ങളുണ്ടാകുകയും ദീര്‍ഘകാല ഉപയോഗം അള്‍സറും കാന്‍സറും ഉണ്ടാക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ മെഫ്താല്‍ ഒഴിവാക്കണമെന്നും ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഈ മരുന്ന് കഴിക്കരുതെന്നും നിര്‍ദേശിക്കുന്നു.
ഒരു നോണ്‍ സ്റ്റിറോയ്ഡ് ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നായ മെഫ്താല്‍ ബ്ലൂ ക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്. ഡൈസൈക്ലോമിന്‍ ഹൈഡ്രോക്ലോറൈഡ്, മെഫെനാമിക് ആസിഡ് എന്നിവ 1:25 റേഷ്യോയില്‍ മെഫ്താലില്‍ അടങ്ങിയിരിക്കുന്നു. വെറുമൊരു വേദനസംഹാരി മാത്രമല്ല മെഫ്താല്‍. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്കും ആര്‍ത്തവ വേദനയും നീര്‍വീക്കവും കുറയ്ക്കാനും മലബന്ധം അകറ്റാനും മറ്റു മരുന്നുകള്‍ക്കൊപ്പം മെഫ്താലും നിര്‍ദേശിക്കാറുണ്ട്.അലര്‍ജി പ്രശ്നങ്ങള്‍ക്കും അവയവങ്ങളുടെ തകരാറിനും കാരണമാകാമെന്നു കണ്ടെത്തിയതുകൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവ വാങ്ങിക്കഴിക്കരുതെന്ന് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന് ശിപാര്‍ശ ചെയ്യുന്നത്.
വേദന സംഹാരിയായ മെഫ്താല്‍ അലര്‍ജിക്കും കാന്‍സറിനും കാരണമാകാം; ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്
