മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് ഇളവ് നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് ഇളവ് നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ

സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന സീനിയര്‍ സിറ്റിസണിനുള്ള ടിക്കറ്റ് നിരക്കിലുള്ള കണ്‍സഷന്‍ പുനസ്ഥാപിയ്ക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. എന്നാല്‍ ഉടന്‍ അങ്ങനെയൊരു തീരുമാനം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ പ്രതികരിച്ചു.
നേരത്തെ 60 വയസോ അതിനു മുകളിലോ പ്രായമുള്ള പുരുഷന്മാരായ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ 58 വയസോ അതിലധികമോ പ്രായമുള്ള സ്ത്രീകള്‍ക്ക് 50 ശതമാനം ടിക്കറ്റിളവും അനുവദിച്ചിരുന്നു. മെയില്‍, എക്‌സ്പ്രസ്, രാജധാനി,ശതാബ്ദി, ദുരന്തോ ട്രെയിനുകള്‍ എന്നിവയ്ക്ക് ഈ ചാര്‍ജുകളാണ് ഈടാക്കിയിരുന്നതെങ്കിലു 2020 മാര്‍ച്ച് 20 ന് ഈ രീതി പിന്‍വലിച്ചു.

റെയില്‍വേ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവന്‍ രാധാ മോഹന്‍ സിങ് ആണ് റിപ്പോര്‍ട്ടിലൂടെ ഈ ശുപാര്‍ശ മുന്നോട്ടു വച്ചത്. ഇരുസഭകളിലും നേരത്തെ അവതരിപ്പിച്ച ഒരു പ്രധാന ആവശ്യവുമായിരുന്നു ഇത്.
നിലവില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള ഇളവുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്നും ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും 50-55 ശതമാനം ഇളവ് നല്‍കുന്നുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *