ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്ക് കോഴ്‌സ് വരുന്നു

ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്ക് കോഴ്‌സ് വരുന്നു

ഡ്രൈവിങ് ശാസ്ത്രീയമായി പഠിപ്പിക്കാന്‍ പരിശീകര്‍ക്ക്് പുതിയ കോഴ്സ് വരുന്നു. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള ഒരുമാസം നീളുന്ന പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. ഡ്രൈവിങ് പഠിപ്പിക്കല്‍ കുറ്റമറ്റതാക്കുകയാണു ലക്ഷ്യം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവിയിലുമെത്താം.

പത്താംക്ലാസും അഞ്ചു വര്‍ഷത്തെ ഡ്രൈവിങ് പരിചയവും സര്‍ക്കാരിനു കീഴിലെ ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ സെന്റര്‍ നടത്തുന്ന ഓട്ടോമൊബൈല്‍ ഡിപ്ലോമയും ജയിച്ച ന്‍സ്ട്രക്ടര്‍മാര്‍ എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഉണ്ടാകണമെന്നാണു നിയമം. ഡ്രൈവിങ് പഠിപ്പിക്കേണ്ടത് അവരാണ്.

മിക്ക സ്‌കൂളുകളിലും ഇങ്ങനെയുള്ള ഇന്‍സ്ട്രക്ടര്‍മാരെ കിട്ടാത്ത അവസ്ഥയാണ്. പരിശോധനയിലുംമറ്റും വിജിലന്‍സ് പ്രധാനമായി കണ്ടെത്തുന്ന പ്രശ്നവും ഇന്‍സ്ട്രക്ടമാര്‍ ഇല്ലെന്നതാണ്. പ്രവൃത്തിപരിചയമുള്ള ഡ്രൈവര്‍മാരാണ് സ്‌കൂളുകളില്‍ ഡ്രൈവിങ് പഠിപ്പിക്കാറ്. രേഖകളില്‍ ഇന്‍സ്ട്രക്ടര്‍ ഉണ്ടാകുമെങ്കിലും പഠിപ്പിക്കാന്‍ എത്താറില്ല.

മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ എടപ്പാളിലുള്ള ഐ.ഡി.ടി.ആറി(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്)ലാണ് കോഴ്സ് നടത്തുക. കോഴ്സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീടറിയിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *