ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യ രഹിത സേവനം, മെറ്റ

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യ രഹിത സേവനം, മെറ്റ

ഇനി പരസ്യങ്ങളില്ലാത്ത ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കാം. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ പുതിയ പെയ്ഡ് വേര്‍ഷനില്‍ സൈന്‍ അപ്പ് ചെയ്യാനുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതുവഴി പരസ്യങ്ങള്‍ വേണ്ടെന്ന് വെക്കാനും അതുവഴി ഉപഭോക്തൃ വിവരങ്ങള്‍ ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ പരസ്യ രഹിത സേവനം മെറ്റ ആരംഭിച്ചത്.

ഫെയ്‌സ്ബുക്കിലേയോ ഇന്‍സ്റ്റാഗ്രാമിലേയോ ഒരു അക്കൗണ്ട് പരസ്യ രഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ (1071 രൂപ) ആണ് നല്‍കേണ്ടത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകള്‍ വഴി ഇടപാടുകള്‍ നടത്താം. വെബ്ബില്‍ ഒമ്പത് യൂറോ (803രൂപ) ആണ് നിരക്ക്. നിലവില്‍ പരസ്പരം ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്കൊക്കെ സബ്സ്‌ക്രിപ്ഷന്‍ ബാധകമാവും. എന്നാല്‍ മാര്‍ച്ച് ഒന്നിനകം അക്കൗണ്ടുകള്‍ക്ക് അധിക തുക നല്‍കേണ്ടി വരും.

മൊബൈല്‍ ആപ്പ് സ്റ്റോര്‍ വഴി എട്ട് യൂറോ അധികമായി നല്‍കിയാല്‍ മറ്റൊരു അക്കൗണ്ട് കൂടി പരസ്യരഹിതമായി ഉപയോഗിക്കാനാവും. വെബ്ബില്‍ 6 യൂറോ ആണ് നല്‍കേണ്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പരസ്യ രഹിത സേവനം മെറ്റ വാഗ്ദാനം ചെയ്യുന്നത്.

താത്പര്യമുള്ളവര്‍ക്ക് ഫെയ്‌സ്ബുക്കിന്റെ പെയ്ഡ് വേര്‍ഷന്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. അല്ലാത്തവര്‍ക്ക് സൗജന്യ സേവനം തുടരാം.

Share

Leave a Reply

Your email address will not be published. Required fields are marked *