എലത്തൂര്‍ ട്രെയിന്‍ ആക്രമണം: എന്‍.ഐ.എ പ്രാഥമിക പരിശോധന നടത്തി; കോച്ചുകളില്‍ സി.സി.ടി.വി സ്ഥാപിക്കും

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: എന്‍.ഐ.എ പ്രാഥമിക പരിശോധന നടത്തി; കോച്ചുകളില്‍ സി.സി.ടി.വി സ്ഥാപിക്കും

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക പരിശോധന നടത്തി. കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികള്‍ എന്‍.ഐ.എയുടെ കൊച്ചി, ബംഗളൂരു യൂണിറ്റില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. റെയില്‍വേ സുരക്ഷാ സേനയുടെ ദക്ഷിണമേഖല ഐ.ജി ഇശ്വരറാവുവും അക്രമം നടന്ന ബോഗികള്‍ പരിശോധിച്ചു. ചെറുസ്റ്റേഷനുകളിലും കോച്ചുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതടക്കം സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എത്തിയ സംഘം അക്രമം നടന്ന ബോഗികളില്‍ പരിശോധന നടത്തി. എന്‍.ഐ.എ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.

തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താന്‍ ശ്രമിച്ച സംഭവം കേരളത്തില്‍ ആദ്യമായാണ്. കുറ്റകൃത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എന്‍.ഐ.എ നടത്തുന്നത്. എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം നിലവില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാലിക്കാര്യം പോലിസോ എന്‍.ഐ.എയോ സ്ഥിരീകരിച്ചിട്ടില്ല. അക്രമം നടന്ന എലത്തൂരിലും സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറും. ഫോറന്‍സിക് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കണ്ണൂരില്‍ പിടിച്ചിട്ട കോച്ചുകള്‍ വിട്ട് നല്‍കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *