ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

ഹോം തീയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു

റായ്പൂര്‍:  വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച നവവരനും സഹോദരനും ദാരുണാന്ത്യം. തിങ്കളാഴ്ച ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് സംഭവം. ഒന്നര വയസ്സുള്ള കുട്ടിയടക്കം നാലുപേര്‍ ചികിത്സയിലാണ്.

ഏപ്രില്‍ ഒന്നിന് വിവാഹിതനായ ഹെമേന്ദ്ര മെരാവി എന്ന 22 കാരനും സഹോദരന്‍ രാജ്കുമാറുമാണ് അപകടത്തില്‍ മരണമടഞ്ഞത്. തിങ്കളാഴ്ച മെരാവിയും കുടുംബവും വിവാഹത്തോടനുബന്ധിച്ച് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുന്നതിനിടേയാണ് അപകടം നടന്നത്. സമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മെരാവി അപകടസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. സഹോദരന്‍ രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

സംഭവത്തില്‍ ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. മധ്യപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന കവാര്‍ഡ മാവോയിസ്റ്റ് ബാധിത മേഖലയാണ്. പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും സംഭവം പരിശോധിച്ച വരികയാണെന്നും പോലീസ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *