ട്രെയിനില്‍ യാത്രികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ദുരൂഹത; പ്രതിക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണം: എം.വി ഗോവിന്ദന്‍

ട്രെയിനില്‍ യാത്രികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ദുരൂഹത; പ്രതിക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനില്‍ യാത്രികര്‍ക്ക് നേരെയുണ്ടായ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും കേട്ടു കേള്‍വിയില്ലാത്തതുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആയിരക്കണക്കിനാളുകള്‍ സുരക്ഷിതമായ യാത്രാമാര്‍ഗമെന്ന നിലയില്‍ ആശ്രയിക്കുന്ന ട്രെയിന്‍ തന്നെ അക്രമണത്തിന് തെരഞ്ഞെടുത്തതില്‍ വലിയ ദുരൂഹതയുണ്ട്. സംഭവത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് നഷ്ടമായത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള പ്രാഥമിക സൂചനകള്‍ ലഭ്യമായിട്ടുണ്ട്. യാദൃശ്ചികമായി ഉണ്ടായ സംഭവമല്ല എന്നു വ്യക്തമാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
സംഭവത്തില്‍ നിരപരാധികളുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ ആശ്രിതര്‍ക്കും, പരുക്കേറ്റവര്‍ക്കും റെയില്‍വേ നഷ്ടപരിഹാരം നല്‍കണം. റെയില്‍േവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്ര റെയില്‍േവ മന്ത്രാലയം ശക്തമാക്കണമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *