തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതിപ്പട്ടികയിലെ 16ല്‍ 14 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിരവധി പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ടുപോയത്. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. നിരവധി സാക്ഷികളുടെ കൂറുമാറ്റും ഇതെല്ലാം നടന്നിട്ടും പോലിസ് തിരിഞ്ഞു നോക്കിയില്ല. കേസ് നടത്തിപ്പില്‍ സര്‍ക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. എന്നാല്‍, മധുവിന്റെ അമ്മയുടെയും സഹോദരിയുടെ പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവും കേസില്‍ നിര്‍ണായകമായി.
കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷം നല്‍കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
