കോഴിക്കോട്: കൊമ്മേരി സഹകരണ ബാങ്ക് നിർമ്മിച്ച ഒരു സഹകരണ സെൽഫി ഹ്രസ്വ ചിത്രം പ്രദർശനത്തിനൊരുങ്ങി. സിനിമ-നാടക പ്രവർത്തകരോടൊപ്പം സഹകരണ ജീവനക്കാരും ഇതിൽ അഭിനേതാക്കളാണ്. പ്രദർശനോദ്ഘാടനം തുറമുഖ വികസന വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ 13ന് കാലത്ത് 9 മണിക്ക് കോഴിക്കോട് ശ്രീ തിയേറ്ററിൽ നിർവ്വഹിക്കും. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. ഡെ.മേയർ സി.പി.മുസാഫിർ അഹമ്മദ്, ജോയന്റ് രജിസ്ട്രാർ ടി.ജയരാജൻ, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ഷീജ, അസിസ്റ്റന്റ് രജിസ്ട്രാർ – പ്ലാനിംഗ് എ.കെ.അഗസ്റ്റി, കേരള ബാങ്ക് റീജിയണൽ മാനേജർ അബ്ദുൽ മുജീബ്, കേരള അർബൺ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷൻ ചെയർമാൻ ടി.പി.ദാസൻ, സി.എൻ.വിജയകൃഷ്ണൻ ചെയർമാൻ കേരള സഹകരണ ഫെഡറേഷൻ , ടി.പി.ശ്രീധരൻ ചെയർമാൻ സർക്കിൾ സഹകരണ യൂണിയൻ കോഴിക്കോട്, അഡ്വ.ജി.സി.പ്രശാന്ത് കുമാർപ്രസിഡണ്ട് പാക്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ല, പി.ടി.ഉമാനാഥൻ പ്രസിഡണ്ട് കോഴിക്കോട് താലൂക്ക് പാക്‌സ് അസോസിയേഷൻ, വിജയൻ.പി.മേനോൻ സെക്രട്ടറി പാക്‌സ് അസോസിയേഷൻ കോഴിക്കോട് താലൂക്ക്, പ്രൊ.പി.ടി.അബ്ദുൽ ലത്തീഫ് ചെയർമാൻ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി,
കെ.ബൈജു സെക്രട്ടറി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ കോഴിക്കോട് സൗത്ത്
സന്നിഹിതരായിരിക്കും. ബാങ്ക് ചെയർമാൻ ടി.പി.കോയ മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും.
സെക്രട്ടറി എ.എം.അജയകുമാർ സ്വാഗതവും, വൈസ് പ്രസിഡണ്ട് പി.കെ.വിനോദ് നന്ദിയും പറയും.
