ടി. ദാമോദരന്‍ മാസ്റ്റര്‍ പ്രതികരണശേഷിയുള്ള എഴുത്തുകാരന്‍; പി.വി ചന്ദ്രന്‍

ടി. ദാമോദരന്‍ മാസ്റ്റര്‍ പ്രതികരണശേഷിയുള്ള എഴുത്തുകാരന്‍; പി.വി ചന്ദ്രന്‍

കോഴിക്കോട്: മലയാള സിനിമയിലെ വമ്പന്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തും നടന്‍, നാടകരചയിതാവ്, കളിയെഴുത്തുകാരന്‍ എന്നീ മേഖലകളില്‍ മികവു തെളിയിച്ച പ്രതികരണശേഷിയുള്ള എഴുത്തുകാരനാണ് ടി. ദാമോദരന്‍ മാസ്റ്റര്‍ എന്ന് മാതൃഭൂമി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു.പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററുടെ 14-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര കാണികള്‍( മക്കള്‍) സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി്ക്കുകയായിരുന്നു അദ്ദേഹം. സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തില്‍ അങ്ങാടി, ഈനാട്, വാര്‍ത്ത, ഇന്‍സ്‌പെക്ടര്‍ ബാല്‍റാം തുടങ്ങിയ 71 ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ബഹുമുഖ പ്രതിഭയായിരുന്നു ദാമോദരന്‍ മാസ്റ്റര്‍ എന്ന് അനുസ്മരിച്ചു.
ചടങ്ങില്‍ മക്കള്‍ സംഘടനാ പ്രസിഡണ്ട് പി. ഐ. അജയന്‍ അധ്യക്ഷത വഹിച്ചു. സിനിമാ-സീരിയല്‍-നാടക നടനും അഭിഭാഷകനുമായ അഡ്വ. എം. കെ. അയ്യപ്പനെ ആദരിച്ചു. പി.വി. ചന്ദ്രന്‍ ഉപഹാരവും സിനിമാ നിര്‍മ്മാതാവ് വി.പി.മാധവന്‍ നായര്‍ പൊന്നാടയും അണിയിച്ചു.
സംഘടനയുടെ അമരക്കാരനായി കാല്‍നൂറ്റാണ്ടോളം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും കുതിരവട്ടം പപ്പു, ടി. ദാമോദരന്‍ എന്നി പ്രതിഭകളെ അനുസ്മരിക്കാന്‍ സാധിച്ചതും വലിയ അഭിമാനമാണെന്ന് ആശംസകള്‍ അറിയിച്ച മക്കള്‍ സംഘടനയുടെ രക്ഷാധികാരി ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി പറഞ്ഞു. മക്കള്‍ വൈസ് പ്രസിഡന്റ് ടി.പി. വാസു,നാടക -സീരിയല്‍ നടന്‍
കെ.പി.എ ലത്തീഫ്, പി.പ്രേംചന്ദ്, സിനിമ സംവിധായാകന്‍ സുനില്‍ കാരന്തൂര്‍, പത്ര പ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍, അജിത മാധവ്, മക്കള്‍ ജന. സെക്രട്ടറി സി. രമേഷ്, എല്‍സി സുകുമാരന്‍, ജോഷി പോള്‍, വി. ജയന്‍ ബാലകൃഷ്ണന്‍ ജോസി വി ചുങ്കത്ത്, എ.പി. ബാലകൃഷ്ണന്‍, പത്മനാഭന്‍ വേങ്ങേരി ,വി.പി. സനീ ബ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തിരക്കിനിടയിലും കലയോടുള്ള അഭിനിവേശമാണ് തന്നെ നാടക സിനിമ നടനാക്കിയതെന്നും, യാദൃശ്ചികമാണെങ്കിലും തന്റെ അമ്പത്തി ഒന്നാം സിനിമ ചിത്രീകരണ വേളയില്‍ മക്കളുടെ ആദരവ് ലഭിച്ചത് പ്രോല്‍സാഹനജനകമാണെന്ന് മറുപടി പ്രസംഗത്തില്‍ ആദരവ് ലഭിച്ച അഡ്വ. എം.കെ അയ്യപ്പന്‍ പറഞ്ഞു. ദാമോദരന്‍ മാസ്റ്ററുടെ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്റേയും, സിംന ടി. ദാമോദരന്റെയും സാന്നിദ്ധ്യത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച ടി. ദാമോദരന്‍ മാസ്റ്ററുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.

 

 

 

ടി. ദാമോദരന്‍ മാസ്റ്റര്‍ പ്രതികരണശേഷിയുള്ള എഴുത്തുകാരന്‍; പി.വി ചന്ദ്രന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *