ആസ്റ്റര്‍ മിംസില്‍ ‘ജീവനം 2.0’ ആരംഭിച്ചു

ആസ്റ്റര്‍ മിംസില്‍ ‘ജീവനം 2.0’ ആരംഭിച്ചു

കോഴിക്കോട്: ലോക വൃക്ക ദിനത്തോടനുബന്ധിച്ച്ആസ്റ്റര്‍ മിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരുടെ സംഗമവും ജീവനം പദ്ധതിയുടെ തുടര്‍ ക്യാമ്പയിന്‍ ‘ജീവനം 2.0’ യുടെ പ്രഖ്യാപനവും നടന്നു. വൃക്ക രോഗികള്‍ക്ക് ആശ്വാസമേകുന്ന ‘ജീവനം’ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അതോടൊപ്പം തന്നെ വൃക്ക ദാതാക്കളുടെ കുടുംബത്തിലെ നിര്‍ധന വൃക്കരോഗികള്‍ക്ക് ‘പോര്‍ഫ ‘ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ‘ജീവദായിനി- ലൈഫ് ഗിവണ്‍’ സൗജന്യ ശസ്ത്രക്രിയാ പദ്ധതിയും, രോഗികള്‍ക്ക് സഹായകരമാകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സിനിമാതാരം സലീം കുമാര്‍ പറഞ്ഞു. ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേതുള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍ധനരായ(ബിപിഎല്‍) രോഗികള്‍ക്ക് സൗജന്യമായും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ നിരക്കിലും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ലഭ്യമാക്കുക എന്നതാണ് ഇത്തരം പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്ന് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. ചടങ്ങില്‍ രണ്ടായിരത്തില്‍ അധികം സര്‍ജറികള്‍ക്ക് നേതൃത്വം നല്‍കിയ ഡോ.രവികുമാറിന് പ്രത്യേക ഉപഹാരം സമര്‍പ്പിച്ചു. ആസ്റ്റര്‍ മിംസ് സിഎംഎസ് ഡോ. എബ്രാഹം മാമന്‍, ഡോ.സജിത് നാരായണന്‍ ,ബഷീര്‍ ടി ടി, തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ‘ജീവനം 2.0’ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +91 81130 98000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

ആസ്റ്റര്‍ മിംസില്‍ ‘ജീവനം 2.0’ ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *