‘സഹവര്‍ത്തിത്വ സത്യഗ്രഹം’ നടത്തി

‘സഹവര്‍ത്തിത്വ സത്യഗ്രഹം’ നടത്തി

ഗുരുവായൂര്‍: വിദ്വേഷ – വിഭജന രാഷ്ട്രീയത്തിനെതിരെ ‘വേക് അപ് കേരളത്തിന്റെ’ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ പി.കൃഷ്ണപ്പിള്ള സ്‌ക്വയറില്‍ ‘സഹവര്‍ത്തിത്വ സത്യഗ്രഹം’ നടത്തി.
സഹവര്‍ത്തിത്വ സത്യഗ്രഹം പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ കവി പ്രൊഫ. സച്ചിദാനന്ദന്റെ ഐക്യദാര്‍ഢ്യ സന്ദേശം വായിച്ചു.
ഡോ.ഖദീജ മുംതാസ്, പ്രമുഖ ഗാന്ധിയന്‍ ചിന്തകന്‍ പ്രൊഫ.കെ.പി.ശങ്കരന്‍ , കവി പി.എന്‍.ഗോപികൃഷ്ണന്‍, ഷീല ടോമി, സി.ആര്‍.നീലകണ്ഠന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് പി ജെ മാത്യു, കെ.എ.മോഹന്‍ദാസ്, പി.എന്‍.പ്രൊവിന്റ്, കെ.ശിവരാമന്‍, ടി.കെ.വാസു, എം.സുള്‍ഫത്ത്, നെജു ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രമുഖ സൂഫി ഗായകന്‍ സമീര്‍ ബിന്‍സി സൂഫി കവിതകള്‍ അവതരിപ്പിച്ചു.ഡോ. സ്മിത പി. കുമാര്‍ ‘സഹവര്‍ത്തിത്വ സത്യഗ്രഹ പ്രഖ്യാപനം (ഗുരുവായൂര്‍ ഡിക്‌ള റേഷന്‍) അവതരിപ്പിച്ചു. ജയശ്രീ, വിനീഷ് ആരാധ്യ എന്നിവര്‍ കവിതകളും നാടന്‍ പാട്ടുകളും അവതരിപ്പിച്ചു.സാഹിത്യ-സാംസ്‌കാരിക മേഖലയിലും പരിസ്ഥിതി -സാമൂഹിക രംഗത്തുമായി കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് വേക് അപ് കേരളം . ശരത് ചേലൂര്‍ സ്വാഗതം പറഞ്ഞു.

 

 

‘സഹവര്‍ത്തിത്വ സത്യഗ്രഹം’ നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *