ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പഠന സ്‌കൂള്‍ മേധാവി, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം : അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പഠന സ്‌കൂള്‍ മേധാവി, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം : അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലെ വിവിധ പഠന സ്‌കൂളുകളില്‍ മേധാവിമാരെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും നിയമിക്കുന്നതിനായി പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി.

സ്‌കൂള്‍ ഓഫ് ലാംഗ്വേജസ്, സ്‌കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ബിസിനസ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സ്‌കൂള്‍ ഓഫ് ഇന്റര്‍ഡിസിപ്ലിനറി ആന്‍ഡ് ട്രാന്‍സ്ഡിസിപ്ലിനറി സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സയന്‍സ്, സ്‌കൂള്‍ ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് എന്നീ സ്‌കൂളുകളിലേക്കുള്ള മേധാവി നിയമനത്തിനും, ബി.എഡ് പ്രോഗ്രാം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുമാണ് അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്.

അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി 2026 നവംബര്‍ 20-ന് വൈകുന്നേരം 5 മണി വരെയാണ് നീട്ടിയിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ അപേക്ഷകര്‍ പുതുക്കിയ സമയപരിധിക്കുള്ളില്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

വിശദവിവരങ്ങള്‍ക്കും വിജ്ഞാപനങ്ങള്‍ക്കുമായി യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sgou.ac.in സന്ദര്‍ശിക്കുക.

 

 

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പഠന സ്‌കൂള്‍ മേധാവി,
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം : അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Share

Leave a Reply

Your email address will not be published. Required fields are marked *