മന്ദാരം പബ്ലിക്കേഷന്‍ പുസ്തകപ്രകാശനവും സാഹിത്യസംഗമവും സംഘടിപ്പിച്ചു

മന്ദാരം പബ്ലിക്കേഷന്‍ പുസ്തകപ്രകാശനവും സാഹിത്യസംഗമവും സംഘടിപ്പിച്ചു

കോഴിക്കോട്: മന്ദാരം പബ്ലിക്കേഷന്‍ സാംസ്‌കാരിക വേദിയുടെ 22-ാമത് പ്രോഗ്രാമിന്റെ ഭാഗമായി നാല് പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ‘ലിറ്ററേച്ചര്‍ ഓഫ് ലൗ’ സാഹിത്യസംഗമവും എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍് നടന്നു. കേരള സര്‍ക്കാര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. എം. മുഹമ്മദ് ശാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മന്ദാരം ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്രതാരവുമായ സി. രമാദേവി അധ്യക്ഷത വഹിച്ചു.് ഫിഷറീസ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും വിവര്‍ത്തകനുമായ കെ. എസ്. വെങ്കിടാചലം, പി. കെ. കബീര്‍ സലാല എന്നിവര്‍ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വ്വഹിച്ചു. മന്ദാരം ഡയറക്ടറും ചീഫ് എഡിറ്ററുമായ റഷീദ് വെന്നിയൂര്‍ ആമുഖ ഭാഷണം നടത്തി. സെയിദ് മുഹമ്മദ്, കോര്‍പ്പറേറ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് റഷീദ് ഉസ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

കവി ഫ്രെഡി പൗലോസ്, ഷീന മനോജ് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി നൂറിലേറെ കവികളും എഴുത്തുകാരും പങ്കാളികളായ ചടങ്ങില്‍ മന്ദാരത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളായ ‘കൃതിയും കര്‍ത്താവും (ഭാഗം 4)’, ‘പൂങ്കണി’, കവയിത്രി സുലേഖയുടെ ‘വൈലറ്റ് പൂത്ത വഴികള്‍’, ബീനാ റഷീദിന്റെ ‘ചായക്കോപ്പയിലെ കടലാഴങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

എഴുത്തുകാരായ സുലേഖ, ബീനാ റഷീദ്, പ്രേംകുമാര്‍ ചുങ്കത്ത്, ജോര്‍ജ് കളത്തില്‍, നിസ്താര്‍ കെ. ഇരിക്കൂര്‍, ബേബി ഉണ്ണി, നജീറ ഷരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയില്‍ നോവലിസ്റ്റ് പ്രജിന ഷൈനീഷ് സ്വാഗതവും എഴുത്തുകാരി സന്ധ്യ ജി. മേനോന്‍ നന്ദിയും പറഞ്ഞു.

 

 

മന്ദാരം പബ്ലിക്കേഷന്‍ പുസ്തകപ്രകാശനവും സാഹിത്യസംഗമവും സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *