പി.ടി.നിസാര്‍
പതിറ്റാണ്ടുകള്‍ അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത വിരല്‍തുമ്പില്‍ നിന്നും പിറവിയെടുത്ത 54 കവിതകളുടെ സമാഹാരമാണ് ‘ഓര്‍മ്മകള്‍ ഒഴിയാതെ’. 1962ല്‍ മാതൃഭൂമിയില്‍ പ്രിന്റിംഗ് വിഭാഗത്തില്‍ ജോലിക്ക് കയറി. 2000ത്തില്‍ ഓഫ്സെറ്റ് സെക്ഷന്‍ ചീഫായി വിരമിച്ച രാമകൃഷ്ണന് ഗോവിന്ദപുരമാണ് ഈ കാവ്യ മസാഹാരത്തിന്റെ കര്‍ത്താവ്. സമാഹാരത്തിലെ പ്രഥമ കവിത തന്നെ മാതൃഭൂമി ദിന പത്രത്തെക്കുറിച്ചാണ്. അഗ്നി നാളങ്ങളില്‍ അക്ഷരം തീര്‍ത്തൊരു പത്രമാണല്ലോ അഭിമാനപൂര്‍വ്വം നൂറിലേറെ വര്‍ഷത്തെ ചരിത്രവും പേറി ജനമനസ്സില്‍ പതിഞ്ഞു നില്ക്കുന്നു. ഈ പത്രം സ്വതന്ത്ര ദാഹികള്‍
രൂപം രൂപം കൊടുത്ത പത്രമാണെന്ന് കവി സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണ്. മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ മാതൃഭൂമിയെ അദ്ദേഹം വരച്ചിടുമ്പോള്‍ മാതൃഭൂമിയുടെ സത്യം, സമത്വം, സ്വാതന്ത്ര്യമെന്ന സന്ദേശം മുറുകെപിടിച്ച് കാലത്തിനൊപ്പം മുന്നേറാനുള്ള ആശംസകളും കവി നേരുന്നുണ്ട്.
രൂപം രൂപം കൊടുത്ത പത്രമാണെന്ന് കവി സമൂഹത്തെ ഓര്‍മ്മിപ്പിക്കുകയാണ്. മഹാത്മജിയുടെ പാദസ്പര്‍ശമേറ്റ മാതൃഭൂമിയെ അദ്ദേഹം വരച്ചിടുമ്പോള്‍ മാതൃഭൂമിയുടെ സത്യം, സമത്വം, സ്വാതന്ത്ര്യമെന്ന സന്ദേശം മുറുകെപിടിച്ച് കാലത്തിനൊപ്പം മുന്നേറാനുള്ള ആശംസകളും കവി നേരുന്നുണ്ട്.
വിദ്യകൊണ്ടഭ്യാസം എന്ന കവിതയില്‍ പണ്ട് കാലത്ത് ദാരിദ്ര്യത്തിന്റെ നടുവിലൂടെയുള്ള പഠനവും, ഇന്നത്തെകാലത്തെ ബുദ്ധിമുട്ടില്ലാതെയുള്ള പഠനവും, വഴിതെറ്റിക്കുന്ന കലാലയ രാഷ്ട്രീയവും ഭംഗിയായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രകൃതിയാണീശ്വരന് എന്ന കവിത മഹത്തായ സന്ദേശമാണ്. ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെ ജീവിച്ചിടേണം മനുഷ്യരെല്ലാവരുമെന്ന് കവി ആഹ്വാനം ചെയ്യുന്നു.
മത വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള കവിയുടെ പ്രതിഷേധമാണ് മതാന്ധത മതിയാക്കുവിന്‍ എന്ന കവിത. രാഷ്ട്രീയത്തിലെ മോശം പ്രകടനത്തെയാണ് രാഷ്ട്രീയമാണ് നല്ല കൃഷിയിടം എന്ന കവിത. ഇന്ദിരാഗാന്ധിയുടെ വീര ചരിതം മറക്കുവാനില്ലെന്ന സന്ദേശമാണ് ശക്തിസ്വരൂപി എന്ന കവിത മുന്നോട്ടുവെക്കുന്നത്. തേക്കിന്റെ വിങ്ങല്‍ എന്ന കവിത വളരെ മനോഹരമാണ്. നാട്ടില്‍ വലിയ വില തനിക്കുണ്ടെങ്കിലും, തൊട്ടടുത്ത മാവിന് ചുവട്ടില്‍ കുട്ടികളെത്തുന്നതും, അണ്ണാറക്കണ്ണനും കൂടെയെത്തുന്നു. തനിക്ക് കായ്ഫലമില്ലെന്നും, മാധുര്യമില്ലാത്ത കായ്ഫലമെന്തിന് തനിക്ക് നല്കി എന്നും പ്രകൃതി ദേവിയോട് തേക്ക് ചോദിക്കുകയാണ്.
ജീവിക്കാന്‍ മറക്കല്ലേ എന്ന കവിത വലിയ സന്ദേശമാണ്. മനുഷ്യജീവിതം ക്ഷണികമാണെന്നും, ജീവിക്കാന്‍ മറന്നുപോകരുതെന്നുമാണ് കവി ഓര്‍മ്മിപ്പിക്കുന്നത്.
മനുഷ്യനെവിടെ എന്ന കവിത ചിന്തോദീപകമാണ്. ജാതി, മതം, ദൈവം എന്നെല്ലാമുള്ള വിവേചനങ്ങള്‍ മനുഷ്യനെ കാണാന്‍ പറ്റാത്ത രൂപത്തിലാക്കിയെന്നും, യഥാര്‍ത്ഥ മനുഷ്യന് എവിടെയെന്നുമാണ് കവി ചോദിക്കുന്നത്. തുല്യനീതിയെന്ന കവിതയില്‍ സ്ത്രീകള്‍ക്ക് തുല്യത വേണമെന്ന് വാദിക്കുന്ന കവി ദുര്‍ബുദ്ധിയുള്ള നാരിയെ നേരിടാന്‍ പുരുഷ വര്‍ഗ്ഗത്തിനും സംരക്ഷണം വേണമെന്നും എഴുതുന്നു. പ്രതികാര ദുര്‍ഗ്ഗ എന്ന കവിതയില്‍ പ്രകൃതിയെ നോവിക്കുന്ന മനുഷ്യന് ലഭിക്കുന്ന ശിക്ഷയാണ് പ്രതിപാദ്യം, കണ്ണീരിനി ബാക്കിയുണ്ടോ എന്ന കവിത വിരല്‍ ചൂണ്ടുന്നത് മക്കളെ പോറ്റുവാന്‍ പാടുപെട്ട രക്ഷിതാക്കളെക്കുറിച്ചാണ്. ഇതൊന്നും വകവെക്കാതെ ജീവിക്കുന്ന യുവതലമുറയെ ജീവിതമെന്തെന്ന് പഠിപ്പിക്കാന്‍ കാലം കാത്തിരിക്കുകയാണെന്നാണ് കവി പറയുന്നത്.
ദുഷിച്ച രാഷ്ട്രീയം, കൊറോണ പ്രതിപാദിക്കുന്ന എന്നീ കവിതകള്‍ ശ്രദ്ധേയമാണ്. അന്ത്യാഭിലാഷം എന്ന കവിതയില്‍ വിജ്ഞാന ദാഹം മരണക്കിടക്കയിലും തുളുമ്പുമെന്ന് കവി എഴുതുമ്പോള്‍ വലിയ ഒരു സന്ദേശമാകുന്നു. ജീവിതത്തിലെ എല്ലാതലങ്ങളെയും നന്നായി രാമകൃഷ്ണന് ഗോവിന്ദപുരം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സാമൂഹികാന്വേഷണത്തിന്റെ സൃഷ്ടിയാണ് ഈ കവിതാ സമാഹാരം. പുസ്തകത്തിന്റെ വില 100 രൂപയാണ്.
എഴുത്തുകാരന്റെ ഫോണ്‍ നമ്പര്‍: 9747383847
