ജില്ല ഇന്‍ക്ലൂസീവ് കായിക മേള 15, 17 തിയതികളില്‍

ജില്ല ഇന്‍ക്ലൂസീവ് കായിക മേള 15, 17 തിയതികളില്‍

കോഴിക്കോട്: പൊതു വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം, ജനറല്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തി നടക്കുന്ന ജില്ല ഇന്‍ക്ലൂസീവ് കായിക മേള 15, 17 തിയതികളില്‍ മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.നിസാര്‍ ചേലേരി, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷമീം അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന വിളംബര ജാഥയോടെ കായിക മേളയ്ക്ക് തുടക്കം കുറിയ്ക്കും. മേളയില്‍ 850ലധികം ഭിന്നശേഷി കുട്ടികളും, 100ഓളം ജനറല്‍ കുട്ടികളും പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 15ന് കാലത്ത് മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് നിര്‍വ്വഹിക്കും. 17ന് കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍വെച്ച് ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം എം.കെ.രാഘവന്‍.എം.പി നിര്‍വ്വഹിക്കും.വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ സാജിദ് കെ.പി, നിഷാദ് പൊന്നാംകണ്ടി, അഷ്‌റഫ് ഇരിങ്ങല്‍, കെ.പി.ഷാജു, ഷബീര്‍ ജന്നത്ത്, പി.സിക്കന്തര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

ജില്ല ഇന്‍ക്ലൂസീവ് കായിക മേള 15, 17 തിയതികളില്‍

Share

Leave a Reply

Your email address will not be published. Required fields are marked *