അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘റൂഹീസ് പേപ്പര്‍ ബാങ്ക്’ ആരംഭിച്ചു

അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘റൂഹീസ് പേപ്പര്‍ ബാങ്ക്’ ആരംഭിച്ചു

കോഴിക്കോട്: കടലാസ് മാലിന്യം കുറച്ചും പുനരുപയോഗിച്ചും മരങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘റൂഹീസ് പേപ്പര്‍ ബാങ്ക് –
പദ്ധതിക്ക് തുടക്കമായി. ഉപയോഗിച്ച നോട്ട്ബുക്കുകള്‍, വര്‍ക്ക്ഷീറ്റുകള്‍, പരീക്ഷാ പേപ്പറുകള്‍, പത്രങ്ങള്‍ തുടങ്ങിയ പുനരുപയോഗിക്കാവുന്ന പേപ്പറുകള്‍ ശേഖരിച്ച് പേപ്പര്‍ ബാങ്കില്‍ നിക്ഷേപിക്കുകയും റീസൈക്‌ളിംഗിനായി കൈമാറുകയും ചെയ്യും. ‘പേപ്പര്‍ സംരക്ഷിക്കുക, മരങ്ങള്‍ സംരക്ഷിക്കുക, ഭൂമിയെ സംരക്ഷിക്കുക’ എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യുവ കാലാവസ്ഥാ പ്രവര്‍ത്തക റൂഹി മൊഹസാബ് ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

എഴുത്തുകാരന്‍ എം. കുഞ്ഞാപ്പ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നഈം പി. വാണിമേല്‍, സ്‌കൂള്‍ മാനേജര്‍ ഡോ. നജീബ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഫൈസല്‍ ജമാല്‍, പി.ടി.എ വൈസ് പ്രസിഡന്റ് നസീബ് ജലീല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ദി ചില്‍ഡ്രന്‍ മൂവ്‌മെന്റ് ഫോര്‍ ക്ലൈമറ്റ് കംപാഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. അനീസ മുഹമ്മദ് പദ്ധതി വിശദീകരിച്ചു.സെപ്റ്റംബര്‍ 11-ന് നടക്കുന്ന ഗ്രാന്റ് ലോഞ്ചിന് മുന്നോടിയായാണ് അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംരംഭത്തിന് തുടക്കമായത്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതായി.

 

അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘റൂഹീസ് പേപ്പര്‍ ബാങ്ക്’ ആരംഭിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *