കോഴിക്കോട്. സ്വകാര്യ ബസ്സുകള്‍ക്ക് ആര് ടി ഒ അനുവദിക്കുന്ന പെര്‍മിറ്റിനും സമയ ക്രമത്തിനും വിരുദ്ധമായി സന്ധ്യയോടെ സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനു പകരം നിലവിലുള്ളതും ആര് ടി ഒ അനുമതി നല്കിയതുമായ റൂട്ടുകളില്‍ സര്‍വീസ്സ് നടത്തുന്നുണ്ടോ എന്ന കാര്യം സംബന്ധിച്ചു ഗതാഗത വകുപ്പ് മോണിറ്ററിങ് നടത്തുകയും വൈകുന്നേരം യാത്ര അവസാനിപ്പിക്കുന്ന ബസ്സുകളുടെയും പ്രഭാതകാല സര്‍വീസ്സ് നടത്താത്ത ബസ്സുകളുടെയും പെര്‍മിറ്റ് റദ്ദാക്കാനും പ്രസ്തുത സമയങ്ങളില്‍ പുതിയ അപേക്ഷകര്‍ക്കു അനുമതി നല്‍കണമെന്ന് കണ്‍സ്യുമേഴ്സ് ഫോറം ഓഫ് കേരള (സി എ ഫ് കെ )ജില്ലാ കണ്വെന്ഷന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ മുന്നറിയിപ്പില്ലാതെ ബസ്സുകളുടെ മിന്നല്‍ പണിമുടക്കില്‍ നിന്നും ബസ്സ് ഉടമകള്‍ മാറി നില്ക്കണമെന്നു യോഗം ആവശ്യപ്പെട്ടു സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ അമിത വില ഈ ടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി ഉപഭോക്തൃ വകുപ്പും നടത്തുന്ന പരിശോധന സ്വാഗതാര്‍ഹമാണ്. തുടര്‍ പരിശോധന ഉറപ്പ് വരൂത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി എ ഫ് കെ ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആദ്യ മെമ്പര്‍ഷിപ്പിന്റെ വിതരണ ഉദ്ഘാടനം അഡ്വ.കെ ഉമ്മറിനു നല്കി മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എംപി മൊയ്തീന് കോയ കണ്ണന്‍കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍.ബി സ്വാഗതം പറഞ്ഞു. സംസ്ഥാന ചെയര്മാന് സക്കറിയ പള്ളികണ്ടി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ഗോപാല കൃഷ്ണന് നന്ദിലത്ത്, രമ ബാബു, കെ മുഹമ്മദ് ബഷീര്‍, കെ പി അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഷുക്കൂര്‍, ബദറുദീന്‍ ഹാജി, ബാവന് കുട്ടി, ഹമീദ് ഉള്ളൂര്‍, യു. അബ്ദുല്‍ ഖാദര്‍, കെ.മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.
സ്വകാര്യ ബസ്സുകള്‍ സന്ധ്യയോടെ സര്‍വ്വീസ്സ് അവസാനിപ്പിക്കുന്നതിനെതിരെ
നടപടിവേണം; സി എഫ് കെ)
