ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ മടവൂര്‍ ചക്കാലക്കല്‍ എച്ച് എസ് എസ്സിന് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആദരവ്

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ മടവൂര്‍ ചക്കാലക്കല്‍ എച്ച് എസ് എസ്സിന് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആദരവ്

കോഴിക്കോട്: അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരെയും മാനേജ്മെന്റിനെയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആദരിച്ചു. അക്കാദമിക പാഠ്യേതര രംഗങ്ങളില്‍ പ്രകടിപ്പിച്ച മികവിനാണ് സ്‌കൂളിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ അവാര്‍ഡ് ലഭിച്ചത്. സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ആസ്റ്റര്‍ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം, ഡെപ്യൂട്ടി സി.എം.എസ് ഡോ.നൗഫല്‍ ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തി ഉപഹാരങ്ങള്‍ നല്‍കി.
ചടങ്ങിനോടനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള വിവിധ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥി സേവന പ്രസ്ഥാനങ്ങളായ എസ്.പി.സി, എന്‍.എസ്.എസ്, ഫോറസ്ട്രി ക്ലബ്, എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നീ വിഭാഗങ്ങള്‍ക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണവും അധ്യാപകരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ ആസ്റ്റര്‍ പ്രിവിലേജ് കാര്‍ഡിന്റെ ലോഞ്ചിങും ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആസ്റ്റര്‍ മിംസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ ബോധവല്‍ക്കരണത്തിനും സംശയ നിവാരണത്തിനുമായി ഡോക്ടേഴ്‌സ് ഇന്ററാക്ഷന്‍ സെഷനും സംഘടിപ്പിച്ചു.

സംസ്ഥാന തലത്തില്‍ ലഭിച്ച ഈ വലിയ നേട്ടം സ്‌കൂള്‍ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിറാജുദ്ദീന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ സന്തോഷ വേളയില്‍ സ്‌കൂളിനെ ചേര്‍ത്തുപിടിക്കുകയും ആദരിക്കുകയും ചെയ്ത കോഴിക്കോട് ആസ്റ്റര്‍ മിംസിനുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തി ശ്രേഷ്ഠ വിദ്യാലയ പദവിയുടെ നാടിന് മാതൃകയായ സ്‌കൂളിന്റെ വിജയം ഏറെ പ്രശംസനീയമാണെന്ന് ആസ്റ്റര്‍ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. അധ്യാപക ദിനാഘോഷങ്ങള്‍ക്ക് ആതുരസേവന മേഖലയുടെ കരുതല്‍കൂടി ചേര്‍ത്തുവെച്ച ഈ ചടങ്ങില്‍ ആസ്റ്റര്‍ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ നൗഫല്‍ ബഷീര്‍, എ.ജി.എം അനു എസ്. കടയത്ത്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അനന്യ .പി, ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് അനിത മാത്യു, സ്‌കൂള്‍ മാനേജര്‍ പി കെ സുലൈമാന്‍ മാസ്റ്റര്‍,പിടിഎ പ്രസിഡണ്ട് ഒ ക്കെ ഇസ്മായില്‍, ഹെഡ് മാസ്റ്റര്‍ എം കെ സിജു, വി പി സുബൈര്‍ ,വി അനൂപ് കുമാര്‍ ,പി ജിഷ ,റഹ്‌മത്ത് ,ഡോ കെ ജാബിര്‍ ,പി കെ അന്‍വര്‍,ഡോ. ആരിഫ് പി കെ,മുഹമ്മദ് അഷ്‌റഫ് എന്‍ വി തുടങ്ങിയവര്‍ സംബഡിച്ചു.

 

 

 

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ മടവൂര്‍ ചക്കാലക്കല്‍
എച്ച് എസ് എസ്സിന് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ആദരവ്

 

Share

Leave a Reply

Your email address will not be published. Required fields are marked *