വയനാട്: ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ല്‍ നിന്നും 250 സീറ്റുകളായി വര്‍ദ്ധിപ്പിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെയും കേരള ആരോഗ്യ സര്‍വ്വകലാശാലയുടെയും നടപടിക്രമങ്ങളിലൂടെയാണ് സീറ്റ് വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസവും മികച്ച ക്ലിനിക്കല്‍ പരിശീലനവും ലഭ്യമാക്കുന്നതിന് വഴിയൊരുക്കും. ആധുനിക ചികിത്സാ സംവിധാനങ്ങള്‍, പരിചയസമ്പന്നരായ അധ്യാപകര്‍, വിപുലമായ ക്ലിനിക്കല്‍ സൗകര്യങ്ങള്‍, പഠന-ഗവേഷണ രംഗത്തെ തുടര്‍ച്ചയായ വികസനം, മികച്ച രീതിയിലുള്ള പശ്ചാത്തലം, ദേശീയ നിലവാരം പുലര്‍ത്തുന്ന ഡിപ്പാര്‍ട്‌മെന്റ് മ്യൂസിയങ്ങളും ലക്ചര്‍ ഹാളുകളും, പാഠ്യേതര മേഖലകളിലെ നിറഞ്ഞ സാന്നിധ്യം, ഉയര്‍ന്ന പഠന നിലവാരം എന്നിവയിലൂടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കൈവരിച്ച മുന്നേറ്റമാണ് 250 സീറ്റുകളെന്ന സുപ്രധാന നേട്ടത്തിലേക്ക് കോളേജിനെ നയിച്ചത്.
ആരോഗ്യരംഗത്തിന് പ്രാവീണ്യമുള്ള ഡോക്ടര്‍മാരെ വളര്‍ത്തിയെടുക്കുന്നതിനായി പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എം ബി ബി എസ് പഠനവും, ഒപ്പം പ്രവേശന പരീക്ഷകളില്‍ നിശ്ചിത ശതമാനം മാര്‍ക്കും എന്നാല്‍ സാമ്പത്തക പരാധീനതകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ പഠിക്കുവാനുള്ള അവസരവും ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പിലൂടെ നല്‍കി വരുന്നു.
നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് പുറമെ മറ്റനേകം തൊഴിലധിഷ്ഠിത കോഴ്‌സുകളും ക്യാമ്പസില്‍ നടന്നുവരുന്നു. കൂടാതെ ജൈവ വൈവിധ്യങ്ങളുടെ നാടായ വയനാട്ടില്‍ അന്യം നിന്ന് പോകുന്ന സസ്യലതാദികളെ സംരക്ഷിയ്ക്കുന്നതിനും പുതു തലമുറയ്ക്ക് അത്തരം അറിവുകള്‍ പകരുന്നതിന് ഉതകുംവിധം വിശാലമായ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനും റേഡിയേഷന്‍ അടക്കമുള്ള നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വരും മാസങ്ങളില്‍ ക്യാമ്പസില്‍ പ്രവര്‍ത്തനസജ്ജമാകും.
എംബിബിഎസിന് സീറ്റ് വര്‍ദ്ധിപ്പിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്
