കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല്; യുണിപോര്‍ട്ടല്‍ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 60 കാരിക്ക് പുതുജീവന്‍

കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല്; യുണിപോര്‍ട്ടല്‍ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 60 കാരിക്ക് പുതുജീവന്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സാ രംഗത്ത് സംസ്ഥാനത്തെ ആദ്യ യുണിപോര്‍ട്ടല്‍ റോബോട്ട് അസിസ്റ്റഡ് തൊറാക്കോസ്‌കോപ്പിക് ശസ്ത്രക്രിയ (യൂണിപോര്‍ട്ടല്‍ ആര്‍.എ.ടി.എസ്) വിജയകരമായി പൂര്‍ത്തിയാക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ.് ശ്വാസകോശ അര്‍ബുദം ബാധിച്ച 60-കാരിയായ കോഴിക്കോട് സ്വദേശിനിക്കാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചത്.

തീവ്രമായ ശ്വാസതടസ്സവും ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിയ രോഗിയില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ശ്വാസകോശത്തില്‍ സങ്കീര്‍ണ്ണമായ അര്‍ബുദ വളര്‍ച്ച കണ്ടെത്തിയത്. പരമ്പരാഗത ചികിത്സാരീതിയായ തുറന്ന ശസ്ത്രക്രിയ രോഗിയുടെ ശാരീരികാവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന ഘട്ടത്തിലാണ് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായം വിദഗ്ദ്ധ മെഡിക്കല്‍ സംഘം സ്വീകരിച്ചത്്. നെഞ്ചില്‍ നാല് സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ഒറ്റ ദ്വാരത്തിലൂടെ നൂതന റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ശ്വാസകോശത്തിലെ അര്‍ബുദ ബാധിച്ച ഭാഗം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അര്‍ബുദ ചികിത്സാരംഗത്ത് പുതിയ നാഴികക്കല്ലായ ഈ നേട്ടം ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി, പള്‍മണോളജി വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് നടത്തിയത്.

പരമ്പരാഗത ശസ്ത്രക്രിയകളുടെ ഭാഗമായി അനുഭവപ്പെടുന്ന കഠിനവേദനയും ശാരീരിക ആഘാതവും പൂര്‍ണ്ണമായി ഒഴിവാക്കി രോഗികള്‍ക്ക് ശസ്ത്രക്രിയാനന്തര പരിചരണവും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഈ അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി.പി പറഞ്ഞു.

സംസ്ഥാനത്തെ അര്‍ബുദ ചികിത്സാരംഗത്ത് പുതിയൊരു അധ്യായത്തിനാണ് ഈ നേട്ടത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ വി ഗംഗാധരന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും കേവലം ഒരു ശസ്ത്രക്രിയ എന്നതിലുപരി ജീവന്‍ രക്ഷാചികിത്സകളില്‍ സാങ്കേതികവിദ്യ എത്രത്തോളം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം കൂട്ടിച്ചേര്‍്ത്തു.

അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ദ്ധരുടെ പരിചരണവും പ്രയോജനപ്പെടുത്തി ഏതൊരു സങ്കീര്‍ണ്ണ രോഗാവസ്ഥയിലും രോഗിയുടെ സുരക്ഷിതമായ അതിജീവനം ഉറപ്പാക്കാന്‍ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. സലിം വി.പി, ഡോ. മീര ഭട്ട് വി.ഡി, ഡോ. അതുല്‍ ആസാദ്, അനസ്‌തെറ്റിസ്റ്റ് ഡോ. പ്രീത, റോബോട്ടിക് ടെക്‌നീഷ്യന്‍ രാഹുല്‍, അനസ്തേഷ്യ ടെക്‌നീഷ്യന്‍ ദൃശ്യ, മറ്റ് നഴ്‌സിംഗ് സ്റ്റാഫുമാരായ ബിബിന്‍, അര്‍ച്ചന, നിരഞ്ജന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

 

 

കാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ നാഴികക്കല്ല്;
യുണിപോര്‍ട്ടല്‍ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 60 കാരിക്ക് പുതുജീവന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *