കോഴിക്കോട്: സാഹിത്യനഗരമായ കോഴിക്കോട്ട് ഒക്ടോബര്‍ 10ന് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിന്റെ ലോഗോ പ്രകാശനം നാളെ (ശനി) കാലത്ത് 10 മണിക്ക് രാരിച്ചന്‍ റോഡിലുള്ള ശ്രീലകത്ത് നടക്കും. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി, കവി മോഹനന് പുതിയോട്ടിലിന് നല്കി ലോഗോ പ്രകാശനം ചെയ്യും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. സാമൂഹിക പ്രവര്‍ത്തകരായ ആര്.ജയന്ത്കുമാര്‍, ആര്.കെ.ഇരവില്‍, സാഹിത്യകാരന്മാരായ പുരുഷു കക്കോടി, വിജയന് ചെറുവറ്റ കോഴിക്കോട് വായനക്കൂട്ടം ജന.സെക്രട്ടറി രാജന് തേങ്ങാപറമ്പത്ത് എന്നിവര്‍ ആശംസകള്‍ നേരും. ഒക്ടോബര്‍ 10ന് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഇത് രണ്ടാം തവണയാണ് പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പ് നടത്താന്‍ പോകുന്നത്. പ്രഥമ ക്യാമ്പ് 2025 സെപ്തംബര്‍ 27നാണ് കോഴിക്കോട് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പ്രശസ്ത സാഹിത്യകാരന്മാര് ക്ലാസ്സുകള്‍ നയിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സെപ്തംബര്‍ 30നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചെറുകഥ, കവിത മത്സര വിജയികള്‍ക്ക് ക്യാമ്പില്‍ വെച്ച് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്കാരം സമ്മാനിക്കും.
