കോഴിക്കോട്: വുമണ്‍സ് വിംഗ് എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി, കുട്ടികള്‍ക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് കോമ്പറ്റീഷനിലെ വിജയികള്‍ക്കുള്ള സമ്മാനദാനം 5ന് (ശനി) ഉച്ചക്ക് 2 മണിക്ക് എരഞ്ഞിപ്പാലം കെടിഡിഎസ് ഹാളില്‍വെച്ച് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 ജനുവരി 26ന് ഒലിപ്രം കടവില്‍ വെച്ചാണ് എല്‍പി, യുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മെഗാ ക്വിസ് കേമ്പറ്റീഷന് ആരംഭിച്ചത്. വിവിധ സ്കൂളുകളില്‍ നിന്ന് 55ഓളം വിദ്യാര്‍ത്ഥികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 7 വിദ്യാര്‍ത്ഥികള്‍ക്കാണ് ഗോള്‍ഡ് കോയിന് സമ്മാനമായി നല്‍കുന്നത്. അധ്യാപക ദിനമായതിനാല്‍ അന്നേ ദിവസം മികച്ച അധ്യാപകരെ ഗുരു ശ്രേഷ്ഠ പുരസ്കാരവും നല്കി ആദരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് പ്രഗ്ന.കെ, സെക്രട്ടറി സുമിത്ര.എന്‍, വൈസ് പ്രസിഡണ്ട് ദിവ്യ.എം.എസ് എന്നിവരും പങ്കെടുത്തു.
