പി.പി.ഉമ്മര്‍കോയ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്

പി.പി.ഉമ്മര്‍കോയ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്

കോഴിക്കോട്: പ്രമുഖ ഗാന്ധിയനും, മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി.പി.ഉമ്മര്‍കോയയുടെ 26-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും, പി.പി.ഉമ്മര്‍കോയ പുരസ്‌കാര സമര്‍പ്പണവും 5ന് (ശനി) വൈകിട്ട് 4.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് പി.പി.ഉമ്മര്‍കോയ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ.കെ.മൊയ്തുവും, ജന.സെക്രട്ടറി ടി.കെ.എ.അസീസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.പി.ഉമ്മര്‍കോയ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പൊന്നാടയണിയിക്കും. കെ.പ്രവീണ്‍ കുമാര്‍ എം.എല്‍.എ അത്ഥിയാവും. അഡ്വ.കെ.ജയന്ത് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും. കര്‍ണ്ണാടക മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാന്‍ ടി.എം.ഷാഹിദ് തെക്കില്‍ ആശംസ നേരും. 10,000 രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് എഞ്ചി.പി.മമ്മത് കോയ, എം.സുല്‍ഫിക്കര്‍ എന്നിവരും പങ്കെടുത്തു.

 

പി.പി.ഉമ്മര്‍കോയ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്

Share

Leave a Reply

Your email address will not be published. Required fields are marked *