ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇന്റര്‍ ഡിസിപ്ലിനറി എം.ടെക് പ്രോഗ്രാം സ്‌പോര്‍ട് അഡ്മിഷന്‍ 7ന്

ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇന്റര്‍ ഡിസിപ്ലിനറി എം.ടെക് പ്രോഗ്രാം സ്‌പോര്‍ട് അഡ്മിഷന്‍ 7ന്

കോഴിക്കോട്: മലബാറിലെ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി ആദ്യമായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാം സെപ്തംബര്‍ 7ന് ആരംഭിക്കുമെന്ന് കോളേജ് മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ.എല്‍.രേഖ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് ജോലിയുടെ ഉയര്‍ന്ന വിദ്യാഭ്യാസം നേടാനുള്ള അവസരംകൂടിയാണിത്. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ രാത്രി 9 മണിവരെയാണ് ക്ലാസ്സുകള്‍ നടക്കുക. പ്രോഗ്രാമിന്റെ ട്യൂഷന്‍ ഫീസ് 45000 രൂപയാണ്. എഞ്ചിനീയറിംഗ്/ടെക്‌നോളജി വിഭാഗത്തിലെ ഏതെങ്കിലും യു.ജി പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്കും ഒരു വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ള വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ അതിവേഗം വളര്‍ന്നുവരുന്ന തൊഴില്‍ സാധ്യതകള്‍ പരിഗണിച്ച്, നിലവില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ക്കും, ടെക്‌നിക്കല്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ അക്കാദമിക് യോഗ്യതയും പ്രൊഫഷണല്‍ വൈദഗ്ധ്യവും ഉയര്‍ത്തുന്നതിനുള്ള അവസരമാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ.രേഖ കൂട്ടിച്ചേര്‍ത്തു.

പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 7ന് ഉച്ചക്ക് 2 മണിക്ക് ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേരേണ്ടതാണ്.

വിശദ വിവരങ്ങള്‍ക്ക് www.geckkd.ac.in എന്ന വെബ്‌സൈറ്റിലോ, 9446310860, 9656404241 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സജി.എം.എം പി.ജി കോഡിനേറ്റര്‍, ഡോ.ബ്യൂള.സി പിജിഡി എന്നിവരും സംബന്ധിച്ചു.

 

ഗവ.എഞ്ചിനീയറിംഗ് കോളേജ് ഇന്റര്‍ ഡിസിപ്ലിനറി
എം.ടെക് പ്രോഗ്രാം സ്‌പോര്‍ട് അഡ്മിഷന്‍ 7ന്

Share

Leave a Reply

Your email address will not be published. Required fields are marked *