കോഴിക്കോട്: സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷി വ്യക്തികള്‍ക്ക് ശുഭയാത്ര പദ്ധതിയിലൂടെ നല്‍കുന്ന സഹായക ഉപകരണങ്ങള്‍ അടിയന്തിരമായി നല്‍കണമെന്നും, കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാര്‍ക്കായി രൂപീകരിച്ച സുശക്തി മിഷന്റെ കീഴിലാരംഭിക്കുന്ന സ്വാശ്രയ സംഘങ്ങളുടെ രൂപീകരണവും, പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കണമെന്നും ഡിഫറന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഗിരീഷ് കീര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2026 മാര്‍ച്ച് 9ന് സംസ്ഥാനതല ഉദ്ഘാടനത്തില്‍ തിരുവനന്തപുരം ജില്ലയിലെ 160 ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സഹായക ഉപകരണങ്ങള്‍ ലഭിച്ചത്. സംസ്ഥാനത്താകെ 1800 അപേക്ഷകളാണ് ഭിന്നശേഷി കോര്‍പ്പറേഷന് ലഭിച്ചത്. ഇനിയും ഒട്ടനവധിപേര്‍ക്ക് സഹായക ഉപകരണങ്ങള്‍ ലഭിക്കാനുണ്ട്. സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന് നിലവില്‍ ചെയര്‍മാനോ, ഭരണ സമിതിയോ ഇല്ല. ഇതും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ പി.വി.ഭാസ്‌കരന്‍, വൈസ് പ്രസിഡണ്ട് ടി.ജയകുമാര്‍ എന്നിവരും പങ്കെടുത്തു.
