അഴിയൂര്‍: പ്രമുഖ പ്രവാസി വ്യവസായി നാസര്‍ നെല്ലോളി തന്റെ നാട്ടുകാരോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിച്ചു. പ്രവാസ ജീവിതത്തിനിടയിലും ഏറ്റവും സന്തോഷം നല്‍കുന്നത് തന്റെ നാട്ടുകാരോടൊപ്പം ചേര്‍ന്നുള്ള ആഘോഷങ്ങളാണെന്നു നാസര്‍ നെല്ലോളി തന്റെ ഓണാഘോഷ സന്ദേശത്തില്‍ പറഞ്ഞു. അന്യനാടുകളില്‍ തൊഴില്‍ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നാട്ടുകാരോടൊപ്പം ഓണം ആഘോഷിക്കുന്നത് ഏറ്റവും ആനന്ദകരമാണെന്നും അത്തരം ആനന്ദങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ രാഷ്ട്രീയ കലാരംഗത്തെ പ്രമുഖര്‍ നാസര്‍ ഒരുക്കിയ ഓണസദ്യയില്‍ പങ്കാളികളായി. വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി.
ഓണാഘോഷം നടത്തി
.
